റിസര്‍വ് ബാങ്ക് പ്രഖ്യാപനം വിപണിയെ ബാധിച്ചു; നിക്ഷേപകര്‍ വ്യാപകമായി ലാഭമെടുത്തു

June 04, 2021 |
|
Trading

                  റിസര്‍വ് ബാങ്ക് പ്രഖ്യാപനം വിപണിയെ ബാധിച്ചു; നിക്ഷേപകര്‍ വ്യാപകമായി ലാഭമെടുത്തു

മുംബൈ: റിസര്‍വ് ബാങ്ക് ആറാം തവണയും നിരക്കില്‍ മാറ്റം വരുത്താതിരുന്നത് വിപണിയില്‍ പ്രതിഫലിച്ചു. നിക്ഷേപകര്‍ വ്യാപകമായി ലാഭമെടുത്തതോടെ വിപണി നഷ്ടത്തിലായി. രാജ്യത്തിന്റെ വളര്‍ച്ചാ പ്രതീക്ഷ 10.5 ശതമാനത്തില്‍ നിന്ന് 9.5 ശതമാനമായി കുറച്ചതും വിപണിയുടെ കരുത്ത് ചോര്‍ത്തി.

സെന്‍സെക്സ് 132.38 പോയിന്റ് നഷ്ടത്തില്‍ 52,100.05ലും നിഫ്റ്റി 20.10 പോയിന്റ് താഴ്ന്ന് 15,670.30ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. 1832 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1279 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. 138 ഓഹരികള്‍ക്ക് മാറ്റമില്ല. നെസ് ലെ, എച്ച്ഡിഎഫ്സി ബാങ്ക്, എസ്ബിഐ, ആക്സിസ് ബാങ്ക്, ഐസിഐസിഐ ബാങ്ക് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്.

ടാറ്റ മോട്ടോഴ്സ്, ഗ്രാസിം, ബജാജ് ഫിന്‍സര്‍വ്, കോള്‍ ഇന്ത്യ, ഒഎന്‍ജിസി തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. ബാങ്ക്, എഫ്എംസിജി  ഒഴികെയുള്ള സൂചികകള്‍ നേട്ടമുണ്ടാക്കി. ബിഎസ്ഇ മിഡ്ക്യാപ്, സ്മോള്‍ ക്യാപ് സൂചികള്‍ 0.5 ശതമാനം ഉയര്‍ന്നാണ് വ്യാപാരം അവസാനിപ്പിച്ചത്.

Related Articles

© 2024 Financial Views. All Rights Reserved