
മുംബൈ: കഴിഞ്ഞ ദിവസത്തെ കുത്തനെയുള്ള നേട്ടത്തിന് ശേഷം ചൊവ്വാഴ്ച സെന്‍സെക്സ് 430 പോയിന്റ് ഇടിഞ്ഞു. നിക്ഷേപകരുടെ ശ്രദ്ധ റഷ്യ-യുക്രെയ്ന്‍ യുദ്ധത്തിലേക്ക് മടങ്ങി. എണ്ണവില ഉയരുന്നതും കാരണമാണെന്ന് വ്യാപാരികള്‍ അഭിപ്രായപ്പെട്ടു. ബിഎസ്ഇ 435.24 പോയിന്റ് (0.72%) താഴ്ന്ന് 60,176.50 ല്‍ അവസാനിച്ചു. എന്‍എസ്ഇ നിഫ്റ്റി 96 പോയിന്റ് (0.53%) ഇടിഞ്ഞ് 17,957.40ലും ക്ലോസ് ചെയ്തു.
സെന്‍സെക്സില്‍ എച്ച്ഡിഎഫ്സി ബാങ്കാണ് ഏറ്റവും കൂടുതല്‍ നഷ്ടം നേരിട്ടത്. ബജാജ് ഫിന്‍സെര്‍വ്, എച്ച്ഡിഎഫ്സി, കൊട്ടക് ബാങ്ക്, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, ബജാജ് ഫിനാന്‍സ്, റിലയന്‍സ് ഇന്‍ഡസ്ട്രീസ് എന്നിവയും നഷ്ടത്തില്‍ അവസാനിച്ചു. മറുവശത്ത് എന്‍ടിപിസി, പവര്‍ഗ്രിഡ്, ഐടിസി, ടൈറ്റന്‍, ടിസിഎസ്, നെസ്ലെ ഇന്ത്യ എന്നിവ നേട്ടത്തിലാണ്, 3.40 ശതമാനം വരെ ഓഹരികള്‍ ഉയര്‍ന്നു.
സെന്‍സെക്സില്‍ 17 ഓഹരികള്‍ നഷ്ടത്തിലും 13 എണ്ണം ലാഭത്തിലും ക്ലോസ് ചെയ്തു. ബാങ്കിംഗ്, സാമ്പത്തിക സൂചികകള്‍ 1.33 ശതമാനം വരെ കുത്തനെ ഇടിഞ്ഞപ്പോള്‍ പവര്‍ സെ?ഗ്മെന്റ് 3.38 ശതമാനം ഉയര്‍ന്നു. ഏഷ്യന്‍ വിപണികളില്‍ ഷാങ്ഹായ്, ഹോങ്കോംഗ്, ടോക്കിയോ, സിയോള്‍ എന്നിവിടങ്ങളിലെ ഓഹരികള്‍ മികച്ച വ്യാപാരം നടത്തി.മിഡ് സെഷന്‍ ഡീലുകളില്‍ യൂറോപ്പിലെ സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകള്‍ നെഗറ്റീവ് നോട്ടിലാണ് വ്യാപാരം നടത്തുന്നത്.