വ്യാപാര ആഴ്ചയിലെ ആദ്യദിനം നേട്ടത്തില്‍; നിഫ്റ്റി 15,800 നിലവാരത്തില്‍

July 05, 2021 |
|
Trading

                  വ്യാപാര ആഴ്ചയിലെ ആദ്യദിനം നേട്ടത്തില്‍;  നിഫ്റ്റി 15,800 നിലവാരത്തില്‍

മുംബൈ: കഴിഞ്ഞയാഴ്ചയിലെ തളര്‍ച്ചയ്ക്കുശേഷം വ്യാപാര ആഴ്ചയിലെ ആദ്യദിനത്തില്‍ സൂചികകളില്‍ നേട്ടത്തോടെ തുടക്കം. നിഫ്റ്റി 15,800 നിലവാരത്തിലെത്തി. സെന്‍സെക്സ് 228 പോയിന്റ് നേട്ടത്തില്‍ 52,712ലും നിഫ്റ്റി 69 പോയിന്റ് ഉയര്‍ന്ന് 15,791ലുമാണ് വ്യാപാരം ആരംഭിച്ചത്. ആഗോള വിപണിയിലെ, പ്രത്യേകിച്ച് ഏഷ്യന്‍ വിപണിയിലെ നേട്ടമാണ് ആഭ്യന്തര സൂചികകളില്‍ പ്രതിഫലിച്ചത്. 

ബജാജ് ഓട്ടോ, ആക്സിസ് ബാങ്ക്, ബജാജ് ഫിന്‍സര്‍വ്, അള്‍ട്രടെക് സിമെന്റ്സ്, ടിസിഎസ്, ടാറ്റ സ്റ്റീല്‍, എച്ച്ഡിഎഫ്സി ബാങ്ക്, എച്ച്സിഎല്‍ ടെക്, ഏഷ്യന്‍ പെയിന്റ്സ്, പവര്‍ഗ്രിഡ് കോര്‍പ്, മാരുതി സുസുകി തുടങ്ങിയ ഓഹരികളാണ് നേട്ടത്തില്‍. നിഫ്റ്റി ഓട്ടോ, റിയാല്‍റ്റി ഉള്‍പ്പടെയുള്ള സൂചികകള്‍ നേട്ടത്തിലാണ്. ഇന്ത്യ പെസ്റ്റിസൈഡ്സ് ഇന്ന് വിപണിയില്‍ ലിസ്റ്റ് ചെയ്യും.

Related Articles

© 2025 Financial Views. All Rights Reserved