നിക്ഷേപകരുടെ ലാഭമെടുപ്പ് വിപണിയെ ബാധിച്ചു; നഷ്ടത്തില്‍ ക്ലോസ് ചെയ്തു

January 06, 2021 |
|
Trading

                  നിക്ഷേപകരുടെ ലാഭമെടുപ്പ് വിപണിയെ ബാധിച്ചു; നഷ്ടത്തില്‍ ക്ലോസ് ചെയ്തു

മുംബൈ: പത്തുദിവസത്തോളം നീണ്ടുനിന്ന നേട്ടത്തിന് ബുധനാഴ്ച വിരാമം. നിക്ഷേപകര്‍ വ്യാപകമായി ലാഭമെടുത്തതോടെ ഓഹരി വിപണി ഏറെക്കാലത്തിനുശേഷം നഷ്ടത്തിലായി. നിഫ്റ്റി 14,150ന് താഴെയെത്തുകയും ചെയ്തു. 263.72 പോയിന്റാണ് സെന്‍സെക്സിലെ നഷ്ടം. 48,174.06ലാണ് വ്യാപാരം അവസാനിപ്പിച്ചത്.

നിഫ്റ്റി 53.20 പോയിന്റ് താഴ്ന്ന് 14,146.30ലുമാണ് ക്ലോസ് ചെയ്തത്. ബിഎസ്ഇയിലെ 1543 കമ്പനികളുടെ ഓഹരികള്‍ നഷ്ടത്തിലും 1494 ഓഹരികള്‍ നേട്ടത്തിലുമായിരുന്നു. 128 ഓഹരികള്‍ക്ക് മാറ്റമില്ല. ആഗോള വിപണികളിലെ നഷ്ടവും രാജ്യത്തെ സൂചികകളുടെ കരുത്തുചോര്‍ത്തി.

ഐടിസി, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ബജാജ് ഫിനാന്‍സ്, ആക്സിസ് ബാങ്ക്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍ തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നഷ്ടത്തിലായത്. പവര്‍ഗ്രിഡ് കോര്‍പ്, ശ്രീ സിമെന്റ്സ്, ഗെയില്‍, ഹിന്‍ഡാല്‍കോ, ഗ്രാസിം തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റി ഐടി, എഫ്എംസിജി സൂചികകളാണ് നഷ്ടത്തില്‍ മുന്നില്‍. ഇവ ഒരുശതമാനത്തോളം നഷ്ടമുണ്ടാക്കി. അതേസമയം, ലോഹവിഭാഗം സൂചിക ഒരു ശതമാനം ഉയരുകയും ചെയ്തു.

Related Articles

© 2024 Financial Views. All Rights Reserved