
മുംബൈ: രാവിലത്തെ നേട്ടം ഉച്ചയ്ക്കുശേഷം ഓഹരി സൂചികകള്‍ക്ക് നിലനിര്‍ത്താനായില്ല. സെന്‍സെക്സ് 81 പോയിന്റ് നഷ്ടത്തില്‍ 48,093.32ലും നിഫ്റ്റി 9 പോയിന്റ് താഴ്ന്ന് 14,137.35ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1967 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1109 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു.
151 ഓഹരികള്‍ക്ക് മാറ്റമില്ല. നടപ്പ് സാമ്പത്തിക വര്‍ഷത്തെ മുന്‍കൂര്‍ ജിഡിപി കണക്കുകള്‍ പുറത്തുവിടാനിരിക്കെയാണ് വിപണിയില്‍ നഷ്ടം. തുടര്‍ച്ചയായി രണ്ടാമത്തെ ദിവസമാണ് സൂചികകള്‍ നഷ്ടത്തില്‍ ക്ലോസ് ചെയ്യുന്നത്. നെസ് ലെ, എച്ച്ഡിഎഫ്സി ലൈഫ്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ഡിവീസ് ലാബ്, ടൈറ്റാന്‍ കമ്പനി, എച്ച്സിഎല്‍ ടെക്, ഇന്‍ഫോസിസ്, ഐടിസി തുടങ്ങിയ ഓഹരികളാണ് നഷ്ടത്തിലായത്.
ടാറ്റ സ്റ്റീല്‍, ഹിന്‍ഡാല്‍കോ, ഭാരതി എയര്‍ടെല്‍, അദാനി പോര്‍ട്സ്, ഇന്‍ഡസിന്‍ഡ് ബാങ്ക്, ആക്സിസ് ബാങ്ക്, ബജാജ് ഫിന്‍സര്‍വ്, എല്‍ആന്‍ഡ്ടി, കോള്‍ ഇന്ത്യ, ബജാജ് ഫിനാന്‍സ് തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലുമായിരുന്നു. അതേസമയം, ബിഎസ്ഇ മിഡ്ക്യാപ് സൂചിക ഒരു ശതമാനവും സ്മോള്‍ ക്യാപ് സൂചിക 0.84 ശതമാനവും നേട്ടത്തിലാണ് ക്ലോസ് ചെയ്തത്.