
മുംബൈ: തുടര്‍ച്ചയായി മൂന്നാമത്തെ ദിവസവും ഓഹരി സൂചികകള്‍ നേട്ടത്തില്‍ ക്ലോസ് ചെയ്തു. ആഗോള കാരണങ്ങളും കമ്പനികളുടെ മികച്ച പ്രവര്‍ത്തനഫലങ്ങളുമാണ് വിപണിയെ സ്വാധീനിച്ചത്. ജര്‍മനി ഉള്‍പ്പടെയുള്ള പ്രമുഖ രാജ്യങ്ങളിലെ സാമ്പത്തിക സ്ഥിതിവിവരങ്ങള്‍ യൂറോപ്യന്‍ വിപണിയെ റെക്കോഡ് ഉയരത്തിലെത്തിച്ചു.
ടാറ്റ സ്റ്റീല്‍ ഓഹരിയാണ് കുതിപ്പില്‍ മുന്നില്‍നിന്നത്. ഒഹരിവില എട്ടുശതമാനത്തോളം ഉയര്‍ന്ന് 1,185 രൂപയിലെത്തി. ഹിന്‍ഡാല്‍കോ, അദാനി പോര്‍ട്സ്, എസ്ബിഐ ലൈഫ് ഇന്‍ഷുറന്‍സ്, എച്ച്ഡിഎഫ്സി, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, ബജാജ് ഫിന്‍സര്‍വ്, ഐഒസി, എന്‍ടിപിസി, ഭാരതി എയര്‍ടെല്‍, കോള്‍ ഇന്ത്യ, ഐടിസി, ഒഎന്‍ജിസി, എച്ച്ഡിഎഫ്സി ബാങ്ക്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍ തുടങ്ങിയ ഓഹരികളും നേട്ടമുണ്ടാക്കി.
ടാറ്റ കണ്‍സ്യൂമര്‍ പ്രൊഡക്ട്സ്, ബജാജ് ഓട്ടോ, ഹീറോ മോട്ടോര്‍കോര്‍പ്, ഐഷര്‍ മോട്ടോഴ്സ്, ഡിവീസ് ലാബ്, ഇന്‍ഫോസിസ്, യുപിഎല്‍, ബജാജ് ഫിനാന്‍സ്, പവര്‍ഗ്രിഡ് കോര്‍പ് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. പൊതുമേഖല ബാങ്ക് സൂചിക ഒഴികെയുള്ളവ നേട്ടമുണ്ടാക്കി. നിഫ്റ്റി മറ്റല്‍ സൂചിക നാലുശതമാനത്തോളമാണ് ഉയര്‍ന്നത്.