
മുംബൈ: തുടര്‍ച്ചയായി അഞ്ചാമത്തെ ദിവസവും ഓഹരി സൂചികകള്‍ കുതിച്ചു. നിഫ്റ്റി 11,700ന് മുകളില്‍ ക്ലോസ് ചെയ്തു. സെന്‍സെക്സ് 304.38 പോയിന്റ് നേട്ടത്തില്‍ 39,878.95ലും നിഫ്റ്റി 76.50 പോയിന്റ് ഉയര്‍ന്ന് 11,738.90ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1040 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1584 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. 200 ഓഹരികള്‍ക്ക് മാറ്റമില്ല. ആര്‍ബിഐയുടെ വായ്പാവലോകന യോഗത്തിന്റെ തീരുമാനം വരാനിരിക്കെയാണ് സൂചികകളിലെ നേട്ടം.
ടൈറ്റാന്‍ കമ്പനി, ബജാജ് ഓട്ടോ, ഹീറോ മോട്ടോര്‍കോര്‍പ്, മാരുതി സുസുകി, ഒഎന്‍ജിസി തുടങ്ങിയ ഓഹരികളാണ് നേട്ടമുണ്ടാക്കിയത്. ബജാജ് ഫിനാന്‍സ്, ബിപിസിഎല്‍, ഹിന്‍ഡാല്‍കോ, ടാറ്റ മോട്ടോഴ്സ്, പവര്‍ഗ്രിഡ് കോര്‍പ് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. വാഹനം, അടിസ്ഥാന സൗകര്യവികസനം, ഐടി, എഫ്എംസിജി സൂചികകള്‍ നേട്ടത്തിലാണ് ക്ലോസ് ചെയ്തത്. അതേസമയം ലോഹം, ഫാര്‍മ, ഊര്‍ജം എന്നീ സെക്ടറുകളിലെ സൂചികകള്‍ സമ്മര്‍ദംനേരിട്ടു. ബിഎസ്ഇ മിഡ്ക്യാപ്, സ്മോള്‍ ക്യാപ് സൂചികകളും നഷ്ടത്തിലായി.