
മുംബൈ: തുടക്കത്തിലെ നേട്ടം സൂചികകള്‍ക്ക് നിലനിര്‍ത്താനായില്ല. വ്യാപാര ആഴ്ചയുടെ ആദ്യദിനത്തില്‍ കാര്യമായനേട്ടമില്ലാതെ വിപണി ക്ലോസ്ചെയ്തു. സെന്‍സെക്സ് 35.75 പോയിന്റ് ഉയര്‍ന്ന് 50,441.07ലും നിഫ്റ്റി 18.10 പോയിന്റ് നേട്ടത്തില്‍ 14,956.20ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. അസംസ്‌കൃത എണ്ണവില ബാരലിന് 70 ഡോളര്‍ നിലവാരത്തിലേയ്ക്ക് ഉയര്‍ന്നതും ആഗോള വിപണിയിലെ തളര്‍ച്ചയുമാണ് രാജ്യത്തെ വിപണിയെ ബാധിച്ചത്.
ബിഎസ്ഇയിലെ 1698 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1382 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. 208 ഓഹരികള്‍ക്ക് മാറ്റമില്ല. യുപിഎല്‍, ഗെയില്‍, എല്‍ആന്‍ഡ്ടി, ഒഎന്‍ജിസി, എസ്ബിഐ ലൈഫ് ഇന്‍ഷുറന്‍സ് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. ശ്രീസിമെന്റ്സ്, ബജാജ് ഫിനാന്‍സ്, അള്‍ട്രടെക് സിമെന്റ്, ഇന്‍ഡസിന്‍ഡ് ബാങ്ക്, ബജാജ് ഓട്ടോ തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. നിഫ്റ്റി പൊതുമേഖല ബാങ്ക്, മെറ്റല്‍, ഐടി സൂചികകള്‍ 1.5ശതമാനംനേട്ടമുണ്ടാക്കി. റിയാല്‍റ്റി, എഫ്എംസിജി, ഓട്ടോ സൂചികകള്‍ ഒരുശതമാനത്തോളവും ഉയര്‍ന്നു.