
മുംബൈ: ആര്‍ബിഐയുടെ വായ്പാനയ പ്രഖ്യാപനം ഓഹരി സൂചികകള്‍ ആഘോഷമാക്കി. രണ്ടാമത്തെ ദിവസവും സൂചികകള്‍ മികച്ച നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ആര്‍ബിഐ നിരക്ക് ഉയര്‍ത്താതിരുന്നത് ബാങ്ക്, ഹൗസിങ് ഫിനാന്‍സ്, ബാങ്കിതര ധനകാര്യം, റിയല്‍ എസ്റ്റേറ്റ്, ഓട്ടോ മൊബൈല്‍സ് തുടങ്ങിയ മേഖലകളിലെ കമ്പനികള്‍ നേട്ടമാക്കി. തുടര്‍ച്ചയായി ഒമ്പതാമത്തെ തവണയാണ് ആര്‍ബിഐ നിരക്കുകള്‍ മാറ്റമില്ലാതെ നിലനിര്‍ത്തുന്നത്.
സെന്‍സെക്സ് 1,016.03 പോയിന്റ് ഉയര്‍ന്ന് 58,649.68ലും നിഫ്റ്റി 293.10 പോയിന്റ് നേട്ടത്തില്‍ 17,469.80ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബജാജ് ഫിനാന്‍സ്, ഹിന്‍ഡാല്‍കോ, മാരുതി സുസുകി, എസ്ബിഐ, ബജാജ് ഫിന്‍സര്‍വ് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. എച്ച്ഡിഎഫ്സി ലൈഫ്, കൊട്ടക് മഹീന്ദ്ര, പവര്‍ഗ്രിഡ് കോര്‍പ്, ഡിവീസ് ലാബ്, ഐഒസി തുടങ്ങിയ ഓഹരികള്‍ നഷ്ടം നേരിടുകയും ചെയ്തു. എല്ലാ സെക്ടറല്‍ സൂചികകളും നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. പൊതുമേഖല ബാങ്ക്, ഓട്ടോ, ഐടി സൂചികകള്‍ രണ്ടുശതമാനംവീതം ഉയര്‍ന്നു. ബിഎസ്ഇ മിഡ്ക്യാപ്, സ്മോള്‍ ക്യാപ് സൂചികകളിലെ നേട്ടം ഒരു ശതമാനവുമാണ്.