ചാഞ്ചാട്ടത്തിനൊടുവില്‍ സൂചികകള്‍ നേട്ടത്തില്‍ ക്ലോസ് ചെയ്തു

March 09, 2021 |
|
Trading

                  ചാഞ്ചാട്ടത്തിനൊടുവില്‍ സൂചികകള്‍ നേട്ടത്തില്‍ ക്ലോസ് ചെയ്തു

മുംബൈ: ദിവസം  മുഴുവന്‍ നീണ്ടുനിന്ന ചാഞ്ചാട്ടത്തിനൊടുവില്‍ സൂചികകള്‍ നേട്ടത്തില്‍ ക്ലോസ് ചെയ്തു. ബാങ്ക്, ധനകാര്യ ഓഹരികളാണ് മികച്ച  നേട്ടമുണ്ടാക്കിയത്. സെന്‍സെക്സ് 584.41 പോയിന്റ് ഉയര്‍ന്ന് 51,025.48ലും നിഫ്റ്റി 142.20 പോയിന്റ് നേട്ടത്തില്‍ 15,098.40ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1254 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1693 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. 190 ഓഹരികള്‍ക്ക് മാറ്റമില്ല.

എസ്ബിഐ ലൈഫ്, കൊട്ടക് മഹീന്ദ്ര ബാങ്ക്, ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക്, എച്ച്ഡിഎഫ്സി തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. ബിപിസിഎല്‍, ടാറ്റ സ്റ്റീല്‍, ഗെയില്‍, ഐഒസി, പവര്‍ഗ്രിഡ് കോര്‍പ് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. നിഫ്റ്റി ബാങ്ക്, ഐടി സൂചികകള്‍ ഒഴികെയുള്ളവ സമ്മര്‍ദംനേരിട്ടു. ബിഎസ്ഇ മിഡ്ക്യാപ്, സ്മോള്‍ ക്യാപ് സൂചികകളും നഷ്ടത്തിലാണ് ക്ലോസ്ചെയ്തത്. ആഗോള വിപണികളിലും ഉണര്‍വ് പ്രകടമായിരുന്നു. വിലക്കയറ്റത്തെ നേരിടാന്‍ യുഎസ് കേന്ദ്ര ബാങ്ക് നടപടിയെടുക്കുമെന്ന സൂചനകളാണ് ഏഷ്യന്‍ സൂചികകളില്‍ പ്രതിഫലിച്ചത്.

Related Articles

© 2024 Financial Views. All Rights Reserved