
മുംബൈ: കനത്ത ചാഞ്ചാട്ടത്തിനൊടുവില്‍ സൂചികകള്‍ നഷ്ടത്തില്‍ ക്ലോസ് ചെയ്തു. ഐടി, ധനകാര്യ ഓഹരികളില്‍ നിക്ഷേപകര്‍ താല്‍പര്യം പ്രകടിപ്പിച്ചതാണ് കനത്ത നഷ്ടത്തില്‍നിന്ന് വിപണിയെ താങ്ങിയത്. ഒടുവില്‍ സെന്‍സെക്സ് 364.91 പോയിന്റ് താഴ്ന്ന് 54,470.67ലും നിഫ്റ്റി 109.40 പോയിന്റ് നഷ്ടത്തില്‍ 16,301.90ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
സെന്‍സെക്സ് 30 ഓഹരികളില്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസാണ് കനത്ത തകര്‍ച്ച നേരിട്ടത്. ഓഹരി വില നാലു ശതമാനത്തോളം ഇടിഞ്ഞു. പ്രതീക്ഷിച്ച പ്രവര്‍ത്തനഫലം പുറത്തുവിടാതിരുന്നതാണ് റിലയന്‍സിന്റെ ഓഹരി വിലയെ ബാധിച്ചത്. നെസ് ലെ ഇന്ത്യ, ഇന്‍ഡസിന്‍ഡ് ബാങ്ക് എന്നിവ മൂന്ന് ശതമാനം നഷ്ടം നേരിട്ടു. ടാറ്റ സ്റ്റീല്‍, ടെക് മഹീന്ദ്ര, എസ്ബിഐ, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ഐടിസി, ആക്സിസ് ബാങ്ക് തുടങ്ങിയ ഓഹരികളും നഷ്ടത്തിലായി.
പവര്‍ഗ്രിഡ് കോര്‍പ്, എച്ച്സിഎല്‍ ടെക്, ഇന്‍ഫോസിസ്, മാരുതി സുസുകി, ബജാജ് ഫിന്‍സര്‍വ്, എച്ച്ഡിഎഫ്സി തുടങ്ങിയ ഓഹരികളാണ് നേട്ടമുണ്ടാക്കിയത്. സെക്ടറല്‍ സൂചികകളില്‍ എനര്‍ജിയും പവറും രണ്ടുശതമാനം താഴ്ന്നു. എഫ്എംസിജി, മെറ്റല്‍ ഉള്‍പ്പടെയുള്ള സൂചികകളും നഷ്ടത്തിലായി. ഐടി, ടെലികോം സൂചികകള്‍ മാത്രമാണ് നേട്ടമുണ്ടാക്കിയത്. ബിഎസ്ഇ മിഡ്ക്യാപ്, സ്മോള്‍ ക്യാപ് സൂചികകളാകട്ടെ 1.5 ശതമാനം താഴ്ന്നാണ് വ്യാപാരം അവസാനിപ്പിച്ചത്.