നേട്ടം നിലനിര്‍ത്താനാകാതെ ഓഹരി സൂചികകള്‍; നിഫ്റ്റി 15,650ന് താഴെയെത്തി

June 09, 2021 |
|
Trading

                  നേട്ടം നിലനിര്‍ത്താനാകാതെ ഓഹരി സൂചികകള്‍; നിഫ്റ്റി 15,650ന് താഴെയെത്തി

മുംബൈ: തുടക്കത്തിലെ നേട്ടം നിലനിര്‍ത്താനാകാതെ ഓഹരി സൂചികകള്‍ നഷ്ടത്തില്‍ ക്ലോസ് ചെയ്തു. നിഫ്റ്റി 15,650ന് താഴെയെത്തി. ഉച്ചയ്ക്ക്ശേഷം പൊതുമേഖല ബാങ്ക്, ഓട്ടോ ഓഹരികളിലുണ്ടായ വില്പന സമ്മര്‍ദമാണ് വിപണിയെ ബാധിച്ചത്. സെന്‍സെക്സ് 333.93 പോയിന്റ് താഴ്ന്ന് 51,941.64ലിലും നിഫ്റ്റി 104.70 പോയിന്റ് നഷ്ടത്തില്‍ 15,635.40ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1697 കമ്പനികളുടെ ഓഹരികള്‍ നഷ്ടത്തിലും 1425 ഓഹരികള്‍ നേട്ടത്തിലുമായിരുന്നു. 139 ഓഹരികള്‍ക്ക് മാറ്റമില്ല.

ടാറ്റ മോട്ടോഴ്സ്, അദാനി പോര്‍ട്സ്, ശ്രീ സിമെന്റ്സ്, എല്‍ആന്‍ഡിടി, റിലയന്‍സ് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നഷ്ടത്തിലായത്. പവര്‍ഗ്രിഡ് കോര്‍പ്, എസ്ബിഐ ലൈഫ്, എന്‍ടിപിസി, ടൈറ്റാന്‍, ഡിവീസ് ലാബ് തുടങ്ങിയ ഓഹരികള്‍ നേട്ടമുണ്ടാക്കുകയും ചെയ്തു. എല്ലാ സെക്ടറല്‍ സൂചികകളും നഷ്ടത്തിലായി. ബിഎസ്ഇ മിഡ്ക്യാപ്-സ്മോള്‍ ക്യാപ് സൂചികകള്‍ 0.7-1 ശതമാനം താഴ്ന്നു. വിപണിയിലെ സമ്മര്‍ദം രൂപയുടെ മൂല്യത്തെയും ബാധിച്ചു. ഡോളറിനെതിരെ 72.97 നിലവാരത്തിലാണ് രൂപ ക്ലോസ് ചെയ്തത്.

Read more topics: # CLOSING REPORT,

Related Articles

© 2024 Financial Views. All Rights Reserved