
മുംബൈ: ഓഹരി സൂചികകളില്‍ നഷ്ടംതുടരുന്നു. സെന്‍സെക്സ് 171 പോയിന്റ് നഷ്ടത്തില്‍ 38,193.92ലും നിഫ്റ്റി 39 പോയിന്റ് താഴ്ന്ന് 11,278ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ആഗോള വിപണികളിലെ നഷ്ടമാണ് രാജ്യത്തെ സൂചികകളിലും പ്രതിഫലിച്ചത്. ബിഎസ്ഇയിലെ 880 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1802 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു.
152 ഓഹരികള്‍ക്ക് മാറ്റമില്ല. ബിഎസ്ഇ മിഡക്യാപ് സൂചിക 0.28ശതമാനവും സ്മോള്‍ ക്യാപ് സൂചിക 0.94ശതമാനവും താഴ്ന്നു. എസ്ബിഐ, ഗെയില്‍, ബജാജ് ഫിന്‍സര്‍വ്, ആക്സിസ് ബാങ്ക്, ഐഒസി, ഒഎന്‍ജിസി, കോള്‍ ഇന്ത്യ, ഐടിസി, ബജാജ് ഫിനാന്‍സ്, ഐസിഐസിഐ ബാങ്ക്, ടാറ്റ മോട്ടോഴ്സ്, എച്ച്ഡിഎഫ്സി ബാങ്ക്, എച്ച്ഡിഎഫ്സി തുടങ്ങിയ ഓഹരികളാണ് നഷ്ടത്തിലായത്.
ടാറ്റ സ്റ്റീല്‍, സിപ്ല, റിലയന്‍സ്, ഡോ.റെഡ്ഡീസ് ലാബ്, യുപിഎല്‍, ഗ്രാസിം, സണ്‍ ഫാര്‍മ, ഹീറോ മോട്ടോര്‍കോര്‍പ്, ഹിന്‍ഡാല്‍കോ, ഏഷ്യന്‍ പെയിന്റ്സ് തുടങ്ങിയ ഓഹരികള്‍ നേട്ടമുണ്ടാക്കി. യുഎസിലെ ടെക്നോളജി ഓഹരികള്‍ വന്‍തോതില്‍ താഴ്ന്നത് ആഗോള വ്യാപകമായി സൂചികകളെ ബാധിച്ചു. മറ്റ് ഏഷ്യന്‍ സൂചികകളും യൂറോപ്യന്‍ വിപണിയും നഷ്ടത്തിലായിരുന്നു.