ഓഹരി സൂചികകള്‍ നേട്ടത്തില്‍; സെന്‍സെക്സ് 296 പോയിന്റ് നേട്ടത്തില്‍

May 10, 2021 |
|
Trading

                  ഓഹരി സൂചികകള്‍ നേട്ടത്തില്‍; സെന്‍സെക്സ് 296 പോയിന്റ് നേട്ടത്തില്‍

മുംബൈ: ലോഹം, ഫാര്‍മ ഓഹരികളുടെ കരുത്തില്‍ തുടര്‍ച്ചയായി നാലാമത്തെ ദിവസവും സൂചികകള്‍ നേട്ടത്തില്‍ ക്ലോസ് ചെയ്തു. കോവിഡ് കേസുകളുടെ എണ്ണത്തില്‍കുത്തനെ കുറവുണ്ടായതാണ് വിപണിയെ ചലിപ്പിച്ചത്. രണ്ടാംതരംഗത്തില്‍ നിന്ന് പ്രതീക്ഷിച്ചതിലും വേഗത്തില്‍ രാജ്യം വിമുക്തമാകുമെന്ന സൂചനയാണ് നിക്ഷേപകര്‍ നേട്ടമാക്കിയത്.

സെന്‍സെക്സ് 295.94 പോയിന്റ് നേട്ടത്തില്‍ 49,502.41ലും നിഫ്റ്റി 119.20 പോയിന്റ് ഉയര്‍ന്ന് 14,942.40ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 2034 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1004 ഓഹരികള്‍ നഷ്ടത്തിലുമാണ്. 220 ഓഹരികള്‍ക്ക് മാറ്റമില്ല. കോള്‍ ഇന്ത്യ, യുപിഎല്‍, ഹിന്‍ഡാല്‍കോ, ഐഒസി, ടാറ്റ മോട്ടോഴ്സ് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടത്തില്‍.

ശ്രീ സിമെന്റസ്, അള്‍ട്രടെക് സിമെന്റ്സ്, ബ്രിട്ടാനിയ, ഇന്‍ഫോസിസ്, ഹീറോ മോട്ടോഴ്സ് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ഓട്ടോ, എനര്‍ജി, ഇന്‍ഫ്ര, ഫാര്‍മ, മെറ്റല്‍, പൊതുമേഖല ബാങ്ക് തുടങ്ങിയ സൂചികകള്‍ 1-3ശതമാനം നേട്ടമുണ്ടാക്കി. ബിഎസ്ഇ മിഡ്ക്യാപ്, സ്മോള്‍ ക്യാപ് സൂചികകള്‍ ഒരു ശതമാനം വീതം ഉയര്‍ന്നു.

Read more topics: # CLOSING REPORT,

Related Articles

© 2024 Financial Views. All Rights Reserved