ഓഹരി സൂചികകള്‍ കരുത്ത് വീണ്ടെടുത്തു; നിഫ്റ്റി 15,700ന് മുകളിലെത്തി

June 10, 2021 |
|
Trading

                  ഓഹരി സൂചികകള്‍ കരുത്ത് വീണ്ടെടുത്തു;  നിഫ്റ്റി 15,700ന് മുകളിലെത്തി

മുംബൈ: രണ്ടുദിവസത്തെ നഷ്ടത്തിനുശേഷം ഓഹരി സൂചികകള്‍ കരുത്തോടെ തിരിച്ചെത്തി. പൊതുമേഖല ബാങ്ക്, മെറ്റല്‍, റിയാല്‍റ്റി സൂചികകളാണ് നേട്ടത്തിന് പിന്നില്‍. നിഫ്റ്റി 15,700ന് മുകളിലെത്തി. സെന്‍സെക്സ് 358.83 പോയിന്റ് ഉയര്‍ന്ന് 52,300.47ലും നിഫ്റ്റി 102.40 പോയിന്റ് നേട്ടത്തില്‍ 15,737.80ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബാറ്റ ഇന്ത്യയാണ് ഏറ്റവും നേട്ടമുണ്ടാക്കിയത്. ഓഹരി വില ആറ് ശതമാനം ഉയര്‍ന്ന് 1,657.50 രൂപയിലെത്തി.

ബജാജ് ഫിനാന്‍സ്, ബജാജ് ഫിന്‍സര്‍വ്, എസ്ബിഐ, ഡിവീസ് ലാബ്, ഇന്‍ഡസിന്‍ഡ് ബാങ്ക് തുടങ്ങിയ ഓഹരികളും നേട്ടത്തിലായിരുന്നു. ഐടിസി, ബജാജ് ഓട്ടോ, അദാനി പോര്‍ട്സ്, യുപിഎല്‍, ഐഷര്‍ മോട്ടോഴ്സ് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. മെറ്റല്‍, ഫാര്‍മ, പൊതുമേഖല ബാങ്ക്, റിയാല്‍റ്റി സൂചികകള്‍ 1-3ശതമാനംനേട്ടമുണ്ടാക്കി. ബിഎസ്ഇ മിഡ്ക്യാപ്, സ്മോള്‍ ക്യാപ് സൂചികകള്‍ ഒരു ശതമാനം വീതം ഉയര്‍ന്നു. രൂപയുടെ മൂല്യത്തില്‍ ഒമ്പതുപൈസയുടെ നഷ്ടമുണ്ടായി. ഡോളറിനെതിരെ മൂല്യം 73.06 നിലവാരത്തിലാണ് ക്ലോസ് ചെയ്തത്.

Related Articles

© 2024 Financial Views. All Rights Reserved