തുടര്‍ച്ചയായി ഏഴാമത്തെ ദിവസവും ഓഹരി വിപണിയ്ക്ക് കുതിപ്പ്; നിഫ്റ്റി 170 പോയിന്റ് ഉയര്‍ന്നു

November 10, 2020 |
|
Trading

                  തുടര്‍ച്ചയായി ഏഴാമത്തെ ദിവസവും ഓഹരി വിപണിയ്ക്ക് കുതിപ്പ്; നിഫ്റ്റി 170 പോയിന്റ് ഉയര്‍ന്നു

മുംബൈ: തുടര്‍ച്ചയായി ഏഴാമത്തെ ദിവസവും ഓഹരി വിപണി കുതിച്ചതോടെ എക്കാലത്തെയും ഉയര്‍ന്ന നിലവാരം സൂചികകള്‍ വീണ്ടും കീഴടക്കി. സെന്‍സെക്സ് 680.22 പോയിന്റ് നേട്ടത്തില്‍ 43,277.65ലും നിഫ്റ്റി 170.10 പോയിന്റ് ഉയര്‍ന്ന് 12,631.10ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. 1203 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1457 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. 172 ഓഹരികള്‍ക്ക് മാറ്റമില്ല.

കോവിഡ് വാക്സിന്‍ വികസിപ്പിക്കുന്നതിലെ പുരോഗതി, രാജ്യത്ത് സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കുമെന്ന പ്രതീക്ഷ, ബൈഡന്റെ വിജയത്തിനുശേഷമുള്ള വിദേശ നിക്ഷേപകരുടെ വരവ് തുടങ്ങിയവ സൂചികകള്‍ക്ക് കരുത്തേകി. ബജാജ് ഫിനാന്‍സ്, ഇന്‍ഡസിന്റ് ബാങ്ക്, എല്‍ആന്‍ഡ്ടി, ബജാജ് ഫിന്‍സര്‍വ്, എച്ച്ഡിഎഫ്സി തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. സിപ്ല, ടെക് മഹീന്ദ്ര, എച്ച്സിഎല്‍ ടെക്, ഡിവീസ് ലാബ്, നെസ് ലെ, തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. നിഫ്റ്റി ബാങ്ക് സൂചിക 3.9ശതമാനവും ഇന്‍ഫ്ര സൂചിക രണ്ടുശതമാനവും ഉയര്‍ന്നു. നിഫ്റ്റി ഐടി 3.8ശതമാനവും ഫാര്‍മ 4.3ശതമാനവും നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്.

Related Articles

© 2024 Financial Views. All Rights Reserved