
മുംബൈ: ചാഞ്ചാട്ടത്തിന്റെ മൂന്നാം ദിനം സൂചികകള്‍ നേട്ടം തിരിച്ചുപിടിച്ചു. സെന്‍സെക്സ് 222.13 പോയിന്റ് നേട്ടത്തില്‍ 51,531.52ലും നിഫ്റ്റി 66.80 പോയിന്റ് ഉയര്‍ന്ന് 15,173.30ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1711 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1229 ഓഹരികള്‍ നഷ്ടത്തിലുമാണ്. 133 ഓഹരികള്‍ക്ക് മാറ്റമില്ല.
ഹിന്‍ഡാല്‍കോ, റിലയന്‍സ്, സണ്‍ ഫാര്‍മ, അദാനി പോര്‍ട്സ്, ഗെയില്‍ തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. ഐഷര്‍ മോട്ടോഴ്സ്, ടൈറ്റാന്‍ കമ്പനി, എന്‍ടിപിസി, എല്‍ആന്‍ഡ്ടി, ടാറ്റ മോട്ടോഴ്സ് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. വാഹനം, പൊതുമേഖല ബാങ്ക് തുടങ്ങിയ സൂചികകള്‍ ഒഴികെയുള്ളവ നേട്ടമുണ്ടാക്കി. ബിഎസ്ഇ മിഡ്ക്യാപ്, സ്മോള്‍ ക്യാപ് സൂചികകള്‍ 0.4 മുതല്‍ ഒരു ശതമാനം വരെ ഉയര്‍ന്നു.