4 ദിവസത്തെ തുടര്‍ച്ചയായ നേട്ടത്തിനൊടുവില്‍ ഓഹരി സൂചികകള്‍ നഷ്ടത്തില്‍

May 11, 2021 |
|
Trading

                  4 ദിവസത്തെ തുടര്‍ച്ചയായ നേട്ടത്തിനൊടുവില്‍ ഓഹരി സൂചികകള്‍ നഷ്ടത്തില്‍

മുംബൈ: നാലുദിവസത്തെ തുടര്‍ച്ചയായ നേട്ടത്തിനൊടുവില്‍ സൂചികകള്‍ നഷ്ടത്തില്‍ ക്ലോസ് ചെയ്തു. നിഫ്റ്റി 14,900ന് താഴെയെത്തി. ബാങ്കിങ്, ഐടി ഓഹരികളിലെ സമ്മര്‍ദമാണ് വിപണിയെ ബാധിച്ചത്. ആഗോളതലത്തിലുണ്ടായ വില്പന സമ്മര്‍ദം രാജ്യത്തെ വിപണികളിലേയ്ക്കും പടര്‍ന്നു. അസംസ്‌കൃത വസ്തുക്കളുടെ വിലയിലെ വര്‍ധന പണപ്പെരുപ്പത്തിന് കാരണമായേക്കുമെന്ന ഭീതിയാണ് വിറ്റൊഴിയലിനുപിന്നില്‍.

സെന്‍സെക്സ് 340.60 പോയിന്റ് നഷ്ടത്തില്‍ 49,161.81ലും നിഫ്റ്റി 91.60 പോയിന്റ് താഴ്ന്ന് 14,850.80ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ജെഎസ്ഡബ്ല്യു സ്റ്റീല്‍, ഹിന്‍ഡാല്‍കോ, കൊട്ടക് മഹീന്ദ്ര, എച്ച്ഡിഎഫ്സി, ഡിവീസ് ലാബ്, വിപ്രോ, ടൈറ്റാന്‍ കമ്പനി, ടെക് മഹീന്ദ്ര, ബജാജ് ഫിനാന്‍സ്, എച്ച്ഡിഎഫ്സി ലൈഫ്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, എച്ച്ഡിഎഫ്സി ബാങ്ക്, ആക്സിസ് ബാങ്ക് തുടങ്ങിയ ഓഹരികളാണ് നഷ്ടത്തിലായത്.

കോള്‍ ഇന്ത്യ, എന്‍ടിപിസി, ഐഒസി, ഒഎന്‍ജിസി, ബിപിസിഎല്‍, പവര്‍ഗ്രിഡ് കോര്‍പ്, യുപിഎല്‍, ടാറ്റ സ്റ്റീല്‍, സണ്‍ ഫാര്‍മ, ടാറ്റ കണ്‍സ്യൂമര്‍ പ്രൊഡക്ട്സ്, ഐഷര്‍ മോട്ടോഴ്സ്, എസ്ബിഐ തുടങ്ങിയ ഓഹരികള്‍ നേട്ടമുണ്ടാക്കുകുയം ചെയ്തു. ബിഎസ്ഇ മിഡ്ക്യാപ്, സ്മോള്‍ ക്യാപ് സൂചികകള്‍ യഥാക്രമം 0.6 ശതമാനവും 0.80 ശതമാനവും ഉയര്‍ന്നു.

Read more topics: # CLOSING REPORT,

Related Articles

© 2024 Financial Views. All Rights Reserved