
മുംബൈ: ആഗോള തലത്തിലുണ്ടായ വില്പന സമ്മര്‍ദത്തില്‍ രണ്ടാം ദിവസവും സൂചികകള്‍ കനത്ത നഷ്ടത്തില്‍ ക്ലോസ് ചെയ്തു. റഷ്യ-യുക്രെയിന്‍ സംഘര്‍ഷമാണ് പ്രധാനമായും വിപണിയെ ബാധിച്ചത്. നിഫ്റ്റി 16,850ന് താഴെയെത്തി. സെന്‍സെക്സ് 1,747.08 പോയിന്റ് നഷ്ടത്തില്‍ 56,405.84ലിലും നിഫ്റ്റി 532 പോയിന്റ് താഴ്ന്ന് 16,842ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
ജെഎസ്ഡബ്ല്യു സ്റ്റീല്‍, എച്ച്ഡിഎഫ്സി ലൈഫ്, ഐടിസി, ടാറ്റ സ്റ്റീല്‍, ടാറ്റ മോട്ടോഴ്സ് തുടങ്ങിയ ഓഹരികളാണ് നിഫ്റ്റിയില്‍ പ്രധാനമായും നഷ്ടം നേരിട്ടത്. ടിസിഎസ് മാത്രമണ് നേട്ടമുണ്ടാക്കിയത്. എല്ലാ സെക്ടറല്‍ സൂചികകളും നഷ്ടത്തിലായി. ഓട്ടോ, ബാങ്ക്, ഓയില്‍ ആന്‍ഡ് ഗ്യാസ്, പൊതുമേഖല ബാങ്ക്, ഫാര്‍മ, എഫ്എംസിജി, മെറ്റല്‍, റിയാല്‍റ്റി, ക്യൂപിറ്റല്‍ ഗുഡ്സ് സൂചികകള്‍ 2-6 ശതമാനം നഷ്ടം നേരിട്ടു. ബിഎസ്ഇ മിഡ്ക്യാപ്, സ്മോള്‍ ക്യാപ് സൂചികകള്‍ക്ക് 3-4 ശതമാനം നഷ്ടമായി.