തുടര്‍ച്ചയായി അഞ്ചാമത്തെ ദിവസവും ഓഹരി സൂചികകള്‍ നേട്ടത്തില്‍

March 14, 2022 |
|
Trading

                  തുടര്‍ച്ചയായി അഞ്ചാമത്തെ ദിവസവും ഓഹരി സൂചികകള്‍ നേട്ടത്തില്‍

മുംബൈ: തുടര്‍ച്ചയായി അഞ്ചാമത്തെ ദിവസവും സൂചികകള്‍ നേട്ടത്തില്‍ ക്ലോസ് ചെയ്തു. മൊത്തവില പണപ്പെരുപ്പം ഉയര്‍ന്നിട്ടും ഏഷ്യന്‍ സൂചികകള്‍ ദുര്‍ബലാവസ്ഥയില്‍ തുടര്‍ന്നിട്ടും രാജ്യത്തെ സൂചികകള്‍ മികച്ച നേട്ടമുണ്ടാക്കി. റഷ്യ-യുക്രൈന്‍ സംഘര്‍ഷവുമായി ബന്ധപ്പെട്ട പുതിയ ചര്‍ച്ചകളില്‍ നിക്ഷേപകര്‍ പ്രതീക്ഷ പ്രകടിപ്പിച്ചതാണ് വിപണിയില്‍ പ്രതിഫലിച്ചത്. 100 പോയിന്റ് മാത്രം നേട്ടത്തില്‍ വ്യാപാരം ആരംഭിച്ച സെന്‍സെക്സ് 936 പോയിന്റ് ഉയര്‍ന്ന് 56,486ലാണ് ക്ലോസ് ചെയ്തത്. നിഫ്റ്റിയാകട്ടെ 241 പോയിന്റ് നേട്ടത്തില്‍ 16,871ലെത്തി.

4 ശതമാനം ഉയര്‍ന്ന ഇന്‍ഫോസിസാണ് നേട്ടത്തില്‍ മുന്നില്‍. എച്ച്ഡിഎഫ്സി ബാങ്ക്, എസ്ബിഐ, ആക്സിസ് ബാങ്ക്, ടൈറ്റന്‍, വിപ്രോ, എച്ച്ഡിഎഫ്സി തുടങ്ങിയ ഓഹരികള്‍ 2-3.5 ശതമാനം വരെ ഉയര്‍ന്നു. ഒഎന്‍ജിസി, ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍, എച്ച്‌യുഎല്‍, ടാറ്റ മോട്ടോഴ്സ്, കോള്‍ ഇന്ത്യ, എച്ച്ഡിഎഫ്സി ലൈഫ്, സണ്‍ ഫാര്‍മ തുടങ്ങിയ ഓഹരികള്‍ 1.-2 ശതമാനം നഷ്ടം നേരിട്ടു. നിഫ്റ്റി ബാങ്ക്, ധനകാര്യ സേവനം, ഐടി സൂചികകള്‍ രണ്ട് ശതമാനം വീതം ഉയര്‍ന്നു. റിയാല്‍റ്റി സൂചിക 2 ശതമാനം നഷ്ടത്തിലായി. ബിഎസ്ഇ മിഡ്ക്യാപ്, സ്മോള്‍ ക്യാപ് സൂചികകള്‍ നേരിയ നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

Read more topics: # CLOSING REPORT,

Related Articles

© 2025 Financial Views. All Rights Reserved