
മുംബൈ: ലാഭമെടുപ്പിനെതുടര്‍ന്നുണ്ടായ ചാഞ്ചാട്ടത്തിനൊടുവില്‍ ഓഹരി സൂചികകള്‍ നഷ്ടത്തില്‍ ക്ലോസ് ചെയ്തു. സെന്‍സെക്സ് 49.96 പോയിന്റ് താഴ്ന്ന് 52,104.17ലും നിഫ്റ്റി 1.20 പോയിന്റ് നഷ്ടത്തില്‍ 15,313.50ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ദിനവ്യാപാരത്തിനിടെ ഒരുവേള 52,517ലേയ്ക്കെത്തിയ സെന്‍സെക്സ് 650 പോയിന്റുവരെ താഴ്ന്ന് 51,864ലെത്തിയെങ്കിലും പിന്നീട് നഷ്ടം കുറച്ച് 52,000 നിലവാരം തിരിച്ചുപിടിച്ചു.
ഐസിഐസിഐ ബാങ്ക്, ആക്സിസ് ബാങ്ക്, ഐഷര്‍ മോട്ടോഴ്സ്, നെസ് ലെ, ഇന്‍ഫോസിസ് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നഷ്ടത്തിലായത്. പവര്‍ഗ്രിഡ് കോര്‍പ്, ഒഎന്‍ജിസി, ഹിന്‍ഡാല്‍കോ, ടാറ്റ സ്റ്റീല്‍, എന്‍ടിപിസി തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
ഐടി, ബാങ്കിങ്, എഫ്എംസിജി സെക്ടറുകളാണ് സമ്മര്‍ദംനേരിട്ടത്. ബിഎസ്ഇ മിഡ്ക്യാപ്, സ്മോള്‍ ക്യാപ് സൂചികകള്‍ അതേസമയം നേട്ടമുണ്ടാക്കുകയും ചെയ്തു. വിദേശനിക്ഷേപകര്‍ രാ്ജ്യത്തെ വിപണിയില്‍ നിക്ഷേപം തുടരുന്നതിനാല്‍ നഷ്ടം താല്‍ക്കാലികമാണെന്നാണ് വിലയിരുത്തല്‍.