
മുംബൈ: കനത്ത ചാഞ്ചാട്ടത്തിനൊടുവില്‍ മൂന്നാമത്തെ ദിവസവും ഓഹരി സൂചികകള്‍ നഷ്ടത്തില്‍ ക്ലോസ് ചെയ്തു. ഉച്ചയ്ക്കുശേഷമുണ്ടായ വില്പന സമ്മര്‍ദമാണ് വിപണിയെ ബാധിച്ചത്. സെന്‍സെക്സ് 31.12 പോയിന്റ് നഷ്ടത്തില്‍ 50,363.96ലും നിഫ്റ്റി 19 പോയിന്റ് താഴ്ന്ന് 14,910.50ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1449 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1463 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. 174 ഓഹരികള്‍ക്ക് മാറ്റമില്ല.
200ലേറെ പോയന്റ് നേട്ടത്തോടയായിരുന്നു സെന്‍സെക്സില്‍ വ്യാപാരത്തിന് തുടക്കമിട്ടത്. നിഫ്റ്റി 15,000നരികെയെത്തിയെങ്കിലും പിന്നീട് പിന്‍വാങ്ങുകയുംചെയ്തു. കോവിഡ് കേസുകള്‍കൂടുന്നതും പ്രാദേശികമായി വിവിധയിടങ്ങളില്‍ നിയന്ത്രണംകൊണ്ടുവരുന്നതുമൊക്കെയാണ് വിപണിയെ ബാധിച്ചത്.
സിപ്ല, ടാറ്റ സ്റ്റീല്‍, ഐസിഐസിഐ ബാങ്ക്, ബിപിസിഎല്‍, എല്‍ആന്‍ഡ്ടി തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നഷ്ടത്തിലായത്. ഏഷ്യന്‍ പെയിന്റ്സ്, ഡോ.റെഡ്ഡീസ് ലാബ്, എച്ച്സിഎല്‍ടെക്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ടിസിഎസ് തുടങ്ങിയ ഓഹരികള്‍ നേട്ടമുണ്ടാക്കുകയും ചെയ്തു. നിഫ്റ്റി ബാങ്ക്, പൊതുമേഖല ബാങ്ക്, മെറ്റല്‍ സൂചികകള്‍ 0.8-1 ശതമാനം നഷ്ടംനേരിട്ടു. അതേസമയം, എഫ്എംസിജി, ഐടി സൂചികകള്‍ 0.9-1.2 ശതമാനത്തോളം നേട്ടവുമുണ്ടാക്കി. ബിഎസ്ഇ മിഡ്ക്യാപ്, സ്മോള്‍ ക്യാപ് സൂചികളും നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.