
മുംബൈ: റഷ്യ-യുക്രൈന്‍ ചര്‍ച്ചയില്‍ പുരോഗതിയുണ്ടായതോടെ ഓഹരി സൂചികകള്‍ കുതിച്ചു. ഉച്ചയ്ക്കുശേഷമുള്ള വ്യാപാരത്തിനിടെ സൂചികകള്‍ മികച്ച നിലവാരത്തിലെത്തി. സെന്‍സെക്സ് 1,040 പോയിന്റ് ഉയര്‍ന്ന് 56,817ലും നിഫ്റ്റി 312 പോയിന്റ് നേട്ടത്തില്‍ 16,975ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ഫെഡറല്‍ റിസര്‍വിന്റെ നിരക്ക് വര്‍ധന തീരുമാനം സംബന്ധിച്ച് വരാനിരിക്കുന്ന റിപ്പോര്‍ട്ടുകള്‍ ആശങ്ക ഉയര്‍ത്തുന്നുണ്ടെങ്കിലും അസംസ്‌കൃത എണ്ണവിലയിലുണ്ടായ കുറവ് നിക്ഷേപകരില്‍ ആത്മവിശ്വാസമുയര്‍ത്തി.
അള്‍ട്രടെക് സിമെന്റ് (4.6ശതമാനം) ആണ് നിഫ്റ്റിയില്‍ നേട്ടത്തില്‍ മുന്നിലെത്തിയത്. ആക്സിസ് ബാങ്ക്, ശ്രീ സിമെന്റ്സ്, ഇന്‍ഡസിന്‍ഡ് ബാങ്ക്, ബജാജ് ഓട്ടോ, ഹിന്‍ഡാല്‍കോ, ഇന്‍ഫോസിസ്, ടാറ്റ മോട്ടോഴ്സ് തുടങ്ങിയ ഓഹരികള്‍ 2-3ശതമാനം നേട്ടമുണ്ടാക്കി. സിപ്ല, സണ്‍ ഫാര്‍മ, ടാറ്റ കണ്‍സ്യൂമര്‍ പ്രൊഡക്ട്സ് തുടങ്ങിയ ഓഹരികളാണ് നഷ്ടത്തില്‍ ക്ലോസ് ചെയ്തത്. നിഫ്റ്റി റിയാല്‍റ്റി 3.6ശതമാനവും മെറ്റല്‍ 2.6 ശതമാനവും സ്വകാര്യ ബാങ്ക് സൂചിക 2.3ശതമാനവും നേട്ടമുണ്ടാക്കി. ബിഎസ്ഇ മിഡ്ക്യാപ് 1.8 ശതമാനവും സ്മോള്‍ ക്യാപ് 1.4ശതമാനവും ഉയര്‍ന്നാണ് വ്യാപാരം അവസാനിപ്പിച്ചത്.