
മുംബൈ: തുടര്‍ച്ചയായി രണ്ടാമത്തെ ദിവസവും ഓഹരി സൂചികകള്‍ നേട്ടത്തില്‍ ക്ലോസ് ചെയ്തു. സെന്‍സെക്സ് 259 പോയിന്റ് ഉയര്‍ന്ന് 39,302.85ലും നിഫ്റ്റി 83 പോയിന്റ് നേട്ടത്തില്‍ 11,604.55ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
ബിഎസ്ഇയിലെ 1,418 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1,315 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. 204 ഓഹരികള്‍ക്ക് മാറ്റമില്ല. ബ്ലൂചിപ്പ് ഓഹരികളില്‍ നിക്ഷേപകര്‍ താല്‍പര്യം പ്രകടിപ്പിച്ചതാണ് വിപണിയെ തുണച്ചത്.
മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, ബജാജ് ഓട്ടോ, സണ്‍ ഫാര്‍മ, എച്ച്ഡിഎഫ്സി ബാങ്ക്, ഇന്‍ഫോസിസ്, എല്‍ആന്‍ഡ്ടി, ഐസിഐസിഐ ബാങ്ക്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ബജാജ് ഫിന്‍സര്‍വ്, എച്ച്ഡിഎഫ്സി, ടിസിഎസ് തുടങ്ങിയ ഓഹരികളാണ് നേട്ടമുണ്ടാക്കിയത്.
ടെക് മഹീന്ദ്ര, ബജാജ് ഫിനാന്‍സ്, ടാറ്റ സ്റ്റീല്‍, എച്ച്സിഎല്‍ ടെക്, പവര്‍ഗ്രിഡ് കോര്‍പ്, ഐടിസി, ഒഎന്‍ജിസി, ആക്സിസ് ബാങ്ക്, എസ്ബിഐ, എന്‍ടിപിസി തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു.