
മുംബൈ: എക്കാലത്തെയും പുതിയ ഉയരം കുറിച്ച് നാലാമത്തെ ദിവസവും ഓഹരി സൂചികകള്‍ നേട്ടത്തില്‍ ക്ലോസ് ചെയ്തു. സെന്‍സെകസ് 403.29 പോയിന്റ് നേട്ടത്തില്‍ 46,666.46ലും നിഫ്റ്റി 114.80 പോയിന്റ് ഉയര്‍ന്ന് 13,682.70ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1801 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1129 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. 164 ഓഹരികള്‍ക്ക് മാറ്റമില്ല. ആഗോള വിപണികളിലെ നേട്ടമാണ് രാജ്യത്തെ സൂചികകളിലും പ്രതിഫലിച്ചത്. കോവിഡ് വാക്സിന്‍ യാഥാര്‍ഥ്യമായതും വിപണിയെ തുണച്ചു.
എച്ച്ഡിഎഫ്സി, ഹിന്‍ഡാല്‍കോ, ടൈറ്റാന്‍, ഡിവിസ് ലാബ്, ഒഎന്‍ജിസി തുടങ്ങിയ ഓഹരികളാണ് പ്രധാനാമയും നേട്ടമുണ്ടാക്കിയത്. ഐസിഐസിഐ ബാങ്ക്, അള്‍ട്രടെക് സിമെന്റ്, എന്‍ടിപിസി, ഗെയില്‍, ടെക് മഹീന്ദ്ര തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. പൊതുമേഖല ബാങ്കുകളുടെ സൂചിക ഒഴികെയുള്ളവ നേട്ടമുണ്ടാക്കി. ലോഹം, വാഹനം, മിഡ്ക്യാപ്, സ്മോള്‍ ക്യാപ് സൂചികകള്‍ ഒരുശതമാനത്തോളം നേട്ടത്തിലാണ് ക്ലോസ് ചെയ്തത്.