തുടര്‍ച്ചയായി രണ്ടാം ദിവസവും ഓഹരി സൂചികകള്‍ നഷ്ടത്തില്‍

February 17, 2021 |
|
Trading

                  തുടര്‍ച്ചയായി രണ്ടാം ദിവസവും ഓഹരി സൂചികകള്‍ നഷ്ടത്തില്‍

മുംബൈ: പൊതുമേഖല ബാങ്ക് ഓഹരികളിലെ മുന്നേറ്റം വകവെയ്ക്കാതെ തുടര്‍ച്ചയായി രണ്ടാം ദിവസവും ഓഹരി സൂചികകള്‍ നഷ്ടത്തില്‍ ക്ലോസ്ചെയ്തു. ആഗോളതലത്തിലുണ്ടായ ലാഭമെടുപ്പാണ് സൂചികകളില്‍ പ്രതിഫലിച്ചത്. സെന്‍സെക്സ് 400.34 പോയിന്റ് നഷ്ടത്തില്‍ 51,703.83ലും നിഫ്റ്റി 104.60 പോയിന്റ് താഴ്ന്ന് 15,208.90ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1480 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1422 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. 144 ഓഹരികള്‍ക്ക് മാറ്റമില്ല.

നെസ് ലെ, ഏഷ്യന്‍ പെയിന്റ്സ്, ബജാജ് ഫിന്‍സര്‍വ്, മാരുതി സുസുകി, എച്ച്ഡിഎഫ്സി ബാങ്ക് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നഷ്ടത്തിലായത്. ഹീറോ മോട്ടോര്‍കോര്‍പ്, അദാനി പോര്‍ട്സ്, എസ്ബിഐ, പവര്‍ഗ്രിഡ് കോര്‍പ്, എന്‍ടിപിസി തുടങ്ങിയ ഓഹരികള്‍ നേട്ടമുണ്ടാക്കുകയുംചെയ്തു.

ആറുശതമാനമാണ് പൊതുമേഖല ബാങ്ക് സൂചിക ഉയര്‍ന്നത്. ഊര്‍ജം, അടിസ്ഥാന സൗകര്യവികസനം, വാഹനം തുടങ്ങിയ ഓഹരികളിലും നിക്ഷേപകര്‍ താല്‍പര്യം പ്രകടിപ്പിച്ചു. എഫ്എംസിജി, ഐടി, ഫാര്‍മ ഓഹരികളാണ് സമ്മര്‍ദം നേരിട്ടത്.

Related Articles

© 2025 Financial Views. All Rights Reserved