
മുംബൈ: ഭാവിയില്‍ പലിശ നിരക്ക് ഉയര്‍ത്തുമെന്ന് യുഎസ് ഫെഡ് റിസര്‍വ് സൂചന നല്‍കിയതോടെ ആഗോള തലത്തില്‍ ഓഹരി സൂചികകള്‍ ആടിയുലഞ്ഞു. സെന്‍സെക്സ് 178.65 പോയിന്റ് നഷ്ടത്തില്‍ 52,323.33ലും നിഫ്റ്റി 76.10 പോയിന്റ് താഴ്ന്ന് 15,691.40ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. അദാനി പോര്‍ട്സ്, ടാറ്റ സ്റ്റീല്‍, ഇന്‍ഡസിന്‍ഡ് ബാങ്ക്, ഹിന്‍ഡാല്‍കോ, ഐഷര്‍ മോട്ടോഴ്സ്, ടിസിഎസ്, അള്‍ട്രടെക് സിമെന്റ്, എച്ച്ഡിഎഫ്സി ലൈഫ്, ഏഷ്യന്‍ പെയിന്റ്സ് തുടങ്ങിയ ഓഹരികള്‍ നേട്ടമുണ്ടാക്കുകയുംചെയ്തു.
ഐടി, എഫ്എംസിജി സൂചികകള്‍ ഒഴികെയുള്ളവ നഷ്ടത്തിലായിരുന്നു. മെറ്റല്‍ സചിക 2ശതമാനവും റിയാല്‍റ്റി സൂചിക 1.6ശതമാനവും പൊതുമേഖല ബാങ്ക്, ഓട്ടോ സൂചികകള്‍ 1.5 ശതമാനം വീതവും നഷ്ടംനേരിട്ടു. ബിഎസ്ഇ മിഡ്ക്യാപ്, സ്മോള്‍ ക്യാപ് സൂചികകള്‍ യഥാക്രമം 0.5-1.3ശതമാനം താഴ്ന്നു. രൂപയുടെ മൂല്യം ആറ് ആഴ്ചയിലെ താഴ്ന്ന നിലവാരത്തിലെത്തി. 76 പൈസ താഴ്ന്ന് ഡോളറിനെതിരെ 73.67 നിലവാരത്തിലാണ് ക്ലോസ് ചെയ്തത്. ആഭ്യന്തര ഓഹരി സൂചികകള്‍ നഷ്ടം നേരിട്ടതും ഡോളര്‍ കരുത്തുനേടിയതുമാണ് രൂപയെ ബാധിച്ചത്.