
മുംബൈ: തുടര്‍ച്ചയായി നാലാമത്തെ ദിവസവും ഓഹരി സൂചികകള്‍ റെക്കോഡ് കുറിച്ചു. സെന്‍സെക്സ് 223.88 പോയിന്റ് നേട്ടത്തില്‍ 46,890.34ലിലും നിഫ്റ്റി 58 പോയിന്റ് ഉയര്‍ന്ന് 13,740.70ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1234 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1485 കമ്പനികളുടെ ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. 137 ഓഹരികള്‍ക്ക് മാറ്റമില്ല.
ആഗോള വിപണികളിലെ നേട്ടമാണ് ആഭ്യന്തര സൂചികകളില്‍ പ്രതിഫലിച്ചത്. ഡോളര്‍ രണ്ടാഴ്ചയിലെ താഴ്ന്ന നിലവാരത്തിലെത്തിയതും യുഎസില്‍ ഉടനെ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചേക്കുമെന്ന റിപ്പോര്‍ട്ടുകളുമാണ് സൂചികകള്‍ക്ക് കരുത്തേകിയത്.
ഡിവീസ് ലാബ്, ബജാജ് ഫിനാന്‍സ്, എച്ച്ഡിഎഫ്സി, എച്ച്ഡിഎഫ്സി ബാങ്ക്, ഇന്‍ഡസിന്‍ഡ് ബാങ്ക് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. ഹിന്‍ഡാല്‍കോ, കോള്‍ ഇന്ത്യ, അദാനി പോര്‍ട്സ്, ഒഎന്‍ജിസി, പവര്‍ഗ്രിഡ് കോര്‍പ് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. ഫാര്‍മ, ബാങ്ക് സൂചികകളാണ് നേട്ടമുണ്ടാക്കിയത്. ബിഎസ്ഇ മിഡ്ക്യാപ്, സ്മോള്‍ ക്യാപ് സൂചികകള്‍ നേരിയ നഷ്ടത്തിലുമാണ് ക്ലോസ് ചെയ്തത്.