
മുംബൈ: മൂന്നാം ദിവസവും സൂചികകള്‍ നഷ്ടത്തില്‍ ക്ലോസ് ചെയ്തു. ഫാര്‍മ, റിയാല്‍റ്റി, ഓയില്‍ ആന്‍ഡ് ഗ്യാസ് ഓഹരികളാണ് പ്രധാനമായും നഷ്ടം നേരിട്ടത്. സെന്‍സെക്സ് 59.04 പോയിന്റ് താഴ്ന്ന് 57,832.97ലും നിഫ്റ്റി 28.30 പോയിന്റ് നഷ്ടത്തില്‍ 17,276.30ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. റഷ്യ-യുക്രൈന്‍ സംഘര്‍ഷം തുടരുന്നതിനാല്‍ നിക്ഷേപകര്‍ കരുതലെടുത്തതാണ് വിപണിയെ ബാധിച്ചത്. യൂറോപ്യന്‍, ഏഷ്യന്‍ സൂചികകളും നഷ്ടത്തിലായിരുന്നു.
ഒഎന്‍ജിസി, ഡിവീസ് ലാബ്, അള്‍ട്രടെക് സിമെന്റ്സ്, സിപ്ല, ശ്രീ സിമെന്റ്സ് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നഷ്ടം നേരിട്ടത്. കോള്‍ ഇന്ത്യ, എസ്ബിഐ ലൈഫ് ഇന്‍ഷുറന്‍സ്, എച്ച്ഡിഎഫ്സി, ബജാജ് ഓട്ടോ, എല്‍ആന്‍ഡ്ടി തുടങ്ങിയ ഓഹരികള്‍ നേട്ടമുണ്ടാക്കുകയും ചെയ്തു. സെക്ടറല്‍ സൂചികകളില്‍ ബാങ്ക്, ക്യാപിറ്റല്‍ ഗുഡ്സ് ഒഴികെയുള്ളവ നഷ്ടം നേരിട്ടു. ഓയില്‍ ആന്‍ഡ് ഗ്യാസ്, റിയാല്‍റ്റി സൂചികകള്‍ ഒരുശതമാനംവീതം താഴ്ന്നു. ബിഎസ്ഇ മിഡ്ക്യാപ്, സ്മോള്‍ ക്യാപ് സൂചികകളും നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.