
മുംബൈ: കഴിഞ്ഞ ദിവസത്തെ നേട്ടം അപ്രത്യക്ഷമാക്കി സൂചികകള്‍. ധനകാര്യം, ലോഹം എന്നീ വിഭാഗം ഓഹരികളാണ് പ്രധാനമായും നഷ്ടമുണ്ടാക്കിയത്. കോവിഡ് ബാധിച്ചുള്ള പ്രതിദിന മരണനിരക്ക് റെക്കോഡിലെത്തിയതും ആഗോള തലത്തിലെ വിലക്കയറ്റ ഭീഷണിയുമാണ് സൂചികകളുടെ കരുത്തുചോര്‍ത്തിയത്.
സെന്‍സെക്സ് 290.69 പോയിന്റ് നഷ്ടത്തില്‍ 49,902.64ലിലും നിഫ്റ്റി 77.90 പോയിന്റ് താഴ്ന്ന് 15,030.20ലുമണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1734 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1249 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. 166 ഓഹരികള്‍ക്ക് മാറ്റമില്ല.
ടാറ്റ മോട്ടോഴ്സ്, എച്ച്ഡിഎഫ്സി, ജെഎസ്ഡബ്ല്യു സ്റ്റീല്‍, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, ബജാജ് ഫിന്‍സര്‍വ് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നഷ്ടത്തിലായത്. കോള്‍ ഇന്ത്യ, സിപ്ല, സണ്‍ ഫാര്‍മ, യുപിഎല്‍, ഐഒസി തുടങ്ങിയ ഓഹരികള്‍ നേട്ടമുണ്ടാക്കുകയുംചെയ്തു.
സെക്റല്‍ സൂചികകളില്‍ നിഫ്റ്റി ഫാര്‍മ ഒരുശതമാനം ഉയര്‍ന്നു. മറ്റല്‍ സൂചിക ഒരു ശതമാനം താഴുകയുംചെയ്തു. ഓട്ടോ, ബാങ്ക്, ഇന്‍ഫ്ര ഓഹരികള്‍ സമ്മര്‍ദം നേരിട്ടു. അതേസമയം, ബിഎസ്ഇ മിഡ്ക്യാപ്, സ്മോള്‍ ക്യാപ് സൂചികകള്‍ നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.