
മുംബൈ: 50,000 പോയിന്റ് മറികടക്കാന്‍ സെന്‍സെക്സിന് ഇനി 200 പോയിന്റ് മാത്രം ബാക്കി. തുടര്‍ച്ചയായി രണ്ടാമത്തെ ദിവസവും മികച്ച നേട്ടത്തോടെയാണ് സൂചികകള്‍ വ്യാപാരം അവസാനിപ്പിച്ചത്. സെന്‍സെക്സ് 393.83 പോയിന്റ് നേട്ടത്തില്‍ 49,792.12ലും നിഫ്റ്റി 123.50 പോയിന്റ് ഉയര്‍ന്ന് 14,644.70ലുമാണ് ക്ലോസ്ചെയ്തത്.
വ്യാപാരത്തിനിടെ സെന്‍സെക്സ് ഒരുവേള 450 പോയിന്റിലേറെ ഉയര്‍ന്ന് 49,874 നിലവാരം വരെയെത്തിയിരുന്നു. ബിഎസ്ഇയിലെ 1553 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1407 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. 157 ഓഹരികള്‍ക്ക് മാറ്റമില്ല.
ടാറ്റ മോട്ടോഴ്സാണ് മികച്ചനേട്ടമുണ്ടാക്കിയത്. അദാനി പോര്‍ട്സ്, വിപ്രോ, ടെക് മഹീന്ദ്ര, മാരുതി സുസുകി തുടങ്ങിയ ഓഹരികളും മുന്നേറി. പവര്‍ഗ്രിഡ് കോര്‍പ്, ശ്രീ സിമെന്റ്സ്, എന്‍ടിപിസി, ഗെയില്‍, എസ്ബിഐ ലൈഫ് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു.
ഐടി, ഓട്ടോ, പൊതുമേഖല ബാങ്ക് തുടങ്ങിയ സൂചികകള്‍ രണ്ടുശതമാനംവീതം ഉയര്‍ന്നു. ബിഎസ്ഇ മിഡ്ക്യാപ്, സ്മോള്‍ക്യാപ് സൂചികകള്‍ യഥാക്രമം 0.6ഉം 1.00ഉം ശതമാനം നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.