
മുംബൈ: തുടര്‍ച്ചയായുള്ള നേട്ടത്തിന്റെ ദിനങ്ങള്‍ക്കൊടുവില്‍ ഓഹരി സൂചികകള്‍ നഷ്ടത്തില്‍ ക്ലോസ് ചെയ്തു. സെന്‍സെക്സ് 394 പോയിന്റ് താഴ്ന്ന് 38,220.39 ലും നിഫ്റ്റി 96 പോയിന്റ് നഷ്ടത്തില്‍ 11,312.20 ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ടാറ്റ മോട്ടോഴ്സ്, എച്ച്ഡിഎഫ്സി, ആക്സിസ് ബാങ്ക്, ടൈറ്റാന്‍ കമ്പനി, വിപ്രോ, ഐസിഐസിഐ ബാങ്ക്, ഇന്‍ഡസിന്റ് ബാങ്ക്, റിലയന്‍സ്, യുപിഎല്‍, ഐടിസി തുടങ്ങിയ ഓഹരികളാണ് നഷ്ടത്തിലായത്.
എന്‍ടിപിസി, ഒഎന്‍ജിസി, കോള്‍ ഇന്ത്യ, ബിപിസിഎല്‍, പവര്‍ഗ്രിഡ് കോര്‍പ്, ഐഒസി, ഹിന്‍ഡാല്‍കോ, ഹീറോ മോട്ടോര്‍കോര്‍പ്, സിപ്ല, ടാറ്റ സ്റ്റീല്‍ തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലുമാണ് ക്ലോസ് ചെയ്തത്. ബിഎസ്ഇ മിഡക്യാപ്, സ്മോള്‍ ക്യാപ് സൂചികകള്‍ യഥാക്രമം 0.87ശതമാനവും 0.72ശതമാനവും നേട്ടമുണ്ടാക്കി. സെക്ടറല്‍ സൂചികകളില്‍ ബിഎസ്ഇ പവര്‍, യൂട്ടിലിറ്റീസ് എന്നിവ നാലുശതമാനത്തോളം നേട്ടത്തിലാണ് ക്ലോസ് ചെയ്തത്.
യുഎസ് ഫെഡറല്‍ റിസര്‍വ് യോഗത്തിന്റെ മിനുട്സില്‍ സമ്പദ്ഘടന ഉടനെയൊന്നും ശക്തിപ്പെടില്ലെന്ന പരമാര്‍ശത്തെതുടര്‍ന്ന് ആഗോള വിപണികളെല്ലാം നഷ്ടത്തിലായിരുന്നു. അതിന്റെ പ്രതിഫലനമാണ് ആഭ്യന്തര വിപണിയിലുമുണ്ടായത്.