ചരിത്രത്തില്‍ ആദ്യമായി 50,000 പോയിന്റ് കടന്ന് സെന്‍സെക്സ്

January 21, 2021 |
|
Trading

                  ചരിത്രത്തില്‍ ആദ്യമായി 50,000 പോയിന്റ് കടന്ന് സെന്‍സെക്സ്

മുംബൈ: ചരിത്രത്തില്‍ ആദ്യമായി 50,000 പോയിന്റ് കടന്ന് സെന്‍സെക്സ്. വാഹനം, ഊര്‍ജം, ഐടി അടക്കം എല്ലാ മേഖലകളിലേയും ഓഹരികളിലുണ്ടായ കുതിപ്പിന്റെ പിന്‍ബലത്തിലാണ് 50,000 എന്ന റെക്കോഡ് സൂചിക കടന്നത്. നിഫ്റ്റിയും മികച്ച നിലയിലാണ്. 14,700 എന്ന പോയന്റിലാണ് വ്യാപാരം പുരോഗമിക്കുന്നത്.

ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്തിരിക്കുന്ന 2666 കമ്പനികളുടെ ഓഹരിയില്‍ 1547 കമ്പനികള്‍ ലാഭത്തിലും 982 കമ്പനികളുടെ ഓഹരികള്‍ നഷ്ടത്തിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. 139 കമ്പനികളുടെ ഓഹരിയില്‍ മാറ്റമില്ല.

സണ്‍ക്ലേ ലിമിറ്റഡ്, ജി.ഡി.എല്‍., ജെ.കെ.ടയേഴ്സ്, ഹാവല്‍സ്, വി-ഗാര്‍ഡ് തുടങ്ങിയവയുടെ ഓഹരികള്‍ ലാഭത്തില്‍ വില്‍പ്പന പുരോഗമിക്കുമ്പോള്‍ ജി.എം.എം., ടാറ്റ മെറ്റ് ലൈഫ് തുടങ്ങിയ കമ്പനികളുടെ ഓഹരികള്‍ നഷ്ടം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

Related Articles

© 2024 Financial Views. All Rights Reserved