
മുംബൈ: ബാങ്ക് ഓഹരികളുടെ കരുത്തില്‍ ഓഹരി സൂചികകള്‍ പത്താഴ്ചയിലെ ഉയര്‍ന്ന നിലവാരത്തിലേയ്ക്ക് കുതിച്ചു. മാര്‍ച്ച് പാദത്തില്‍ എസ്ബിഐ മികച്ച പ്രവര്‍ത്തനഫലം പുറത്തുവിട്ടതാണ് ധനകാര്യ ഓഹരികളുടെ കുതിപ്പിന് കാരണമായത്. സെന്‍സെക്സ് 50,500ഉം നിഫ്റ്റി 15,150ഉം മറികടന്നു. 975.62 പോയിന്റാണ് സെന്‍സെക്സിലെ നേട്ടം. 50,540.48ല്‍ ക്ലോസ് ചെയ്തു. നിഫ്റ്റി 269.30 പോയിന്റ് ഉയര്‍ന്ന് 15,175.30ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
മികച്ച പ്രവര്‍ത്തനഫലം പുറത്തുവിട്ട എസ്ബിഐ 4.50 ശതമാനത്തോളം നേട്ടമുണ്ടാക്കി. എച്ച്ഡിഎഫ്സി ബാങ്ക്, ഇന്‍ഡസിന്‍ഡ് ബാങ്ക്, ഐസിഐസിഐ ബാങ്ക്, ആക്സിസ് ബാങ്ക് തുടങ്ങിയ ഓഹരികളും മികച്ചനേട്ടത്തിലായിരുന്നു. ഗ്രാസിം, പവര്‍ഗ്രിഡ് കോര്‍പ്, ഡോ.റെഡ്ഡീസ് ലാബ്, ഐഒസി, ഐഷര്‍ മോട്ടോഴ്സ് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
നിഫ്റ്റി ബാങ്ക്, നിഫ്റ്റി പൊതുമേഖല ബാങ്ക് സൂചികകള്‍ മൂന്നുശതമാനത്തിലേറെ നേട്ടമുണ്ടാക്കി. ബിഎസ്ഇ മിഡ്ക്യാപ്, സ്മോള്‍ ക്യാപ് സൂചികകളും 0.5 ശതമാനം വീതം ഉയര്‍ന്നു.