
മുംബൈ: ആഗോള സൂചികകള്‍ നഷ്ടം നേരിട്ടപ്പോള്‍ രാജ്യത്തെ വിപണി സമ്മര്‍ദത്തെ നേരിട്ട് നേട്ടത്തില്‍ ക്ലോസ് ചെയ്തു. ഐടി, ഓട്ടോ ഒഴികെയുള്ള ഓഹരികളില്‍ നിക്ഷേപകര്‍ താല്‍പര്യംകാണിച്ചതാണ് വിപണിയില്‍ പ്രതിഫലിച്ചത്. 500ലേറെ പോയിന്റ് നഷ്ടത്തില്‍ വ്യാപാരം ആരംഭിച്ച സെന്‍സെക്സ് 230 പോയിന്റ് നേട്ടത്തില്‍ ക്ലോസ് ചെയ്തു. നിഫ്റ്റിയാകട്ടെ 63 പോയിന്റ് നേട്ടത്തില്‍ 15,746ലെത്തുകയും ചെയ്തു.
അദാനി പോര്‍ട്സ് അഞ്ചുശതമാനത്തിലേറെ നേട്ടമുണ്ടാക്കി. എന്‍ടിപിസി, ടൈറ്റാന്‍, എസ്ബിഐ, ടാറ്റ സ്റ്റീല്‍, ബജാജ് ഫിന്‍സര്‍വ്, ഗ്രാസിം, എച്ച്ഡിഎഫ്സി തുടങ്ങിയ ഓഹരികളും നേട്ടത്തിലായിരുന്നു. യുപിഎല്‍, വിപ്രോ, ഹിന്‍ഡാല്‍കോ, ടാറ്റ മോട്ടോഴ്സ്, ടിസിഎസ്, മാരുതി സുസുകി, ടെക് മഹീന്ദ്ര തുടങ്ങിയ ഓഹരികള്‍ നഷ്ടമുണ്ടാക്കുകയും ചെയ്തു.
ബിഎസ്ഇ മിഡ്ക്യാപ് സൂചിക 0.82 ശതമാനവും സ്മോള്‍ ക്യാപ് സൂചിക 0.83ശതമാനവും നേട്ടമുണ്ടാക്കി. അതേസമയം, നിഫ്റ്റി ഓട്ടോ 0.41 ശതമാനവും ഐടി 0.28 ശതമാനവും നഷ്ടത്തിലായി. പൊതുമേഖല സൂചികയാണ് കുതിച്ചത്. 4.11ശതമാനം ഉയര്‍ന്നാണ് ക്ലോസ് ചെയ്തത്. റിലയാല്‍റ്റി സൂചിക 2.33 ശതമാനവും മെറ്റല്‍ സൂചിക 1.12 ശതമാനവും ഉയര്‍ന്നു.