കനത്ത നഷ്ടത്തില്‍ നിന്ന് നേട്ടം തിരിച്ചുപിടിച്ച് വിപണി

December 21, 2021 |
|
Trading

                  കനത്ത നഷ്ടത്തില്‍ നിന്ന് നേട്ടം തിരിച്ചുപിടിച്ച് വിപണി

മുംബൈ: രണ്ടുദിവസത്തെ കനത്ത നഷ്ടത്തില്‍ നിന്ന് നേട്ടം തിരിച്ചുപിടിച്ച് വിപണി. നിഫ്റ്റി വീണ്ടും 16,700ന് മുകളിലെത്തി. ഐടി, മെറ്റല്‍, ധനകാര്യം തുടങ്ങിയ സെക്ടറുകളിലെ ഓഹരികളാണ് മികച്ച നേട്ടമുണ്ടാക്കിയത്. വ്യാപാരത്തിനിടെ ഒരുവേള സെന്‍സെക്സ് 56,320ലേയ്ക്കും നിഫ്റ്റി 16,936ലേയ്ക്കും ഉയര്‍ന്നിരുന്നു. ഒടുവില്‍ സെന്‍സെക്സ് 497 പോയിന്റ് നേട്ടത്തില്‍ 56,319.01ലും നിഫ്റ്റി 156.60 പോയിന്റ് ഉയര്‍ന്ന് 16,770.80ലുമാണ് ക്ലോസ് ചെയ്തത്.

വിപണിയില്‍ തിരുത്തലുണ്ടായപ്പോള്‍ കുറഞ്ഞ വിലയില്‍ മികച്ച ഓഹരികള്‍ സ്വന്തമാക്കാന്‍ നിക്ഷേപകര്‍ ആവേശം കാണിച്ചതാണ് വിപണിയില്‍ പ്രതിഫലിച്ചത്. ആഗോള വിപണികളില്‍ നിന്നുള്ള ശുഭസൂചനകളും നിക്ഷേപകര്‍ നേട്ടമാക്കി. എച്ച്സിഎല്‍ ടെക്നോളജീസ്, വിപ്രോ, യുപിഎല്‍, അദാനി പോര്‍ട്സ്, ടാറ്റ സ്റ്റീല്‍ തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്.

പവര്‍ ഗ്രിഡ് കോര്‍പ്, ആക്സിസ് ബാങ്ക്, ബജാജ് ഫിനാന്‍സ്, സിപ്ല, എസ്ബിഐ തുടങ്ങിയ ഓഹരികള്‍ നഷ്ടം നേരിട്ടു. ബിഎസ്ഇ മെറ്റല്‍ സൂചിക മൂന്നുശതമാനം ഉയര്‍ന്നു. ഐടി, ടെലികോം, റിയാല്‍റ്റി സൂചികകള്‍ 1.5 ശതമാനവും ബിഎസ്ഇ മിഡ്ക്യാപ് 1.4 ശതമാവും സ്മോള്‍ ക്യാപ് 1.3 ശതമാനവും നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

Read more topics: # sensex, # Nifty, # CLOSING REPORT,

Related Articles

© 2024 Financial Views. All Rights Reserved