
തുടര്‍ച്ചയായ രണ്ടാം ദിവസവും ദലാല്‍ സ്ട്രീറ്റില്‍ ഉത്സവാന്തരീക്ഷം തെളിഞ്ഞു. നാല് മാസത്തെ താഴ്ചയില്‍ നിന്നും രണ്ട് ദിവസത്തിനിടെ 3 ശതമാനത്തിലേറെ പ്രധാന സൂചികകള്‍ തിരിച്ചുപിടിച്ചു. എന്‍എസ്ഇയുടെ സൂചികയായ നിഫ്റ്റി 184 പോയിന്റ് ഉയര്‍ന്ന് ഏറെ നിര്‍ണായകമായ 16,955-ലും ബിഎസ്ഇയുടെ സൂചികയായ സെന്‍സെക്സ് 611 പോയിന്റ് നേട്ടത്തോടെ 56,930-ലും ക്ലോസ് ചെയ്തു. എന്‍എസ്ഇയിലെ ബാങ്കിംഗ് ഓഹരികളുടെ സൂചികയായ ബാങ്ക് നിഫ്റ്റി 421 പോയിന്റ് ഉയര്‍ന്ന് 35,029-ലും ബുധനാഴ്ചത്തെ വ്യാപാരം അവസാനിപ്പിച്ചു.
എല്ലാ വിഭാഗം ഓഹരികളും നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ഓട്ടോ, മെറ്റല്‍, ബാങ്കിംഗ് ഓഹരികളാണ് ഏറ്റവും മുന്നേറിയത്. 1 മുതല്‍ 3 ശതമാനം വരെ നേട്ടം ദൃശ്യമായിരുന്നു. അതുപോലെ മിഡ് കാപ്, സ്മോള്‍ കാപ് ഓഹരികളും നിക്ഷേപ താത്പര്യം പ്രകടമായിരുന്നു. ഒരു ശതമാനത്തിലേറെ സൂചികകളും മുന്നേറി. നിഫ്റ്റി 90 പോയിന്റ് നേട്ടത്തോടെയാണ് വ്യാപാരം ആരംഭിച്ചത്. വ്യാപാരത്തിനിടെ ഒരുവേള നിഫ്റ്റി വീണെങ്കിലും 16,800 നിലവാരം കാത്തുസൂക്ഷിച്ചു. തുടര്‍ന്ന് 16850 നിലവാരത്തില്‍ ഏറെ നേരം തങ്ങിനിന്ന ശേഷം അവസാന മണിക്കൂറില്‍ 16950-നും മുകളിലേക്ക് സൂചികകള്‍ കുതിപ്പ് നടത്തുകയായിരുന്നു.