
മുംബൈ: തുടക്കത്തിലെ നേട്ടം നിലനിര്‍ത്താന്‍ വിപണിക്കായില്ല. വില്പന സമ്മര്‍ദം നേരിട്ട സൂചികകള്‍ ചാഞ്ചാട്ടത്തിനൊടുവില്‍ നേരിയ നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. സെന്‍സെക്സ് 7.09 പോയിന്റ് ഉയര്‍ന്ന് 49,751.41ലും നിഫ്റ്റി 32.10 പോയിന്റ് നേട്ടത്തില്‍ 14,707.80ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1657 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1213 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. 158 ഓഹരികള്‍ക്ക് മാറ്റമില്ല.
ടാറ്റ സ്റ്റീല്‍, ടാറ്റ മോട്ടോഴ്സ്, ഒഎന്‍ജിസി, ഹിന്‍ഡാല്‍കോ, യുപിഎല്‍ തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. കൊട്ടക് മഹീന്ദ്ര ബാങ്ക്, മാരുതി സുസുകി, ബജാജ് ഓട്ടോ, അദാനി പോര്‍ട്സ്, ഡിവീസ് ലാബ് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു.
നിഫ്റ്റി മെറ്റല്‍ സൂചിക നാലുശതമാനത്തോളം നേട്ടമുണ്ടാക്കി. ഊര്‍ജം, അടിസ്ഥാന സൗകര്യം എന്നീ വിഭാഗങ്ങളിലെ സൂചികകള്‍ 1-2ശതമാനവും ഉയര്‍ന്നു. ഫാര്‍മ, ബാങ്ക് ഓഹരികളാണ് വില്പന സമ്മര്‍ദംനേരിട്ടത്. ബിഎസ്ഇ മിഡ്ക്യാപ്, സ്മോള്‍ ക്യാപ് സൂചികകള്‍ 0.7-1ശതമാനം നേട്ടമുണ്ടാക്കുകയും ചെയ്തു.