
മുംബൈ: തുടര്‍ച്ചയായി അഞ്ചാമത്തെ ദിവസവും ഓഹരി സൂചികകള്‍ നഷ്ടത്തില്‍ ക്ലോസ് ചെയ്തു. നിഫ്റ്റി 11,150ന് താഴെയെത്തി. 65.66 പോയിന്റാണ് സെന്‍സെക്സിലെ നഷ്ടം. 37,668.42ലാണ് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റി 21.80 പോയിന്റ് താഴ്ന്ന് 11,131.90ലുമെത്തി. നേട്ടത്തോടെയാണ് വ്യാപാരം ആരംഭിച്ചതെങ്കിലും വില്പന സമ്മര്‍ദത്തില്‍ സൂചികകള്‍ക്ക് പിടിച്ചുനില്‍ക്കാനായില്ല.
ബിഎസ്ഇയിലെ 1213 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1382 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. 155 ഓഹരികള്‍ക്ക് മാറ്റമില്ല. ആക്സിസ് ബാങ്ക്, ഗെയില്‍, കോള്‍ ഇന്ത്യ, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ഇന്‍ഫോസിസ് തുടങ്ങിയ ഓഹരികളാണ് നേട്ടമുണ്ടാക്കിയത്. ഭാരതി എയര്‍ടെല്‍, ഭാരതി ഇന്‍ഫ്രടെല്‍, ടാറ്റ സ്റ്റീല്‍, എന്‍ടിപിസി, ഇന്‍ഡസിന്റ് ബാങ്ക് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. പൊതുമേഖല ബാങ്ക്, അടിസ്ഥാന സൗകര്യവികസനം, ഐടി, ലോഹം, ഫാര്‍മ സൂചികകളാണ് നഷ്ടത്തില്‍ മുന്നില്‍. ബിഎസ്ഇ മിഡ്ക്യാപ്, സ്മോള്‍ ക്യാപ് സൂചികകളും നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്.