റെക്കോഡ് ക്ലോസിങ് നിലവാരത്തില്‍ വിപണി

September 23, 2021 |
|
Trading

                  റെക്കോഡ് ക്ലോസിങ് നിലവാരത്തില്‍ വിപണി

മുംബൈ: അനുകൂലമായ ആഗോള സാഹചര്യങ്ങള്‍ സൂചികകള്‍ നേട്ടമാക്കി. റെക്കോഡ് ക്ലോസിങ് നിലവാരത്തിലാണ് വിപണി വ്യാഴാഴ്ച വ്യാപാരം അവസാനിപ്പിച്ചത്. സെന്‍സെക്സ് 958.03 പോയിന്റ് നേട്ടത്തില്‍ 59,885.36ലും നിഫ്റ്റി 276.30 പോയിന്റ് ഉയര്‍ന്ന് 17,823ലും തൊട്ടു. ബജാജ് ഫിന്‍സര്‍വ്, ഹിന്‍ഡാല്‍കോ, ടാറ്റ മോട്ടോഴ്സ്, എല്‍ആന്‍ഡ്ടി, കോള്‍ ഇന്ത്യ തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്.

എച്ച്ഡിഎഫ്സി ലൈഫ്, ഡോ.റെഡ്ഡീസ് ലാബ്, നെസ് ലെ, ഐടിസി തുടങ്ങിയ ഓഹരികള്‍ നഷ്ടം നേരിട്ടു. ബിഎസ്ഇ മിഡ്ക്യാപ്, സ്മോള്‍ ക്യാപ് സൂചികകള്‍ ഒരുശതമാനംവീതം ഉയര്‍ന്നു. നിഫ്റ്റി റിയാല്‍റ്റി സൂചികയില്‍ കുതിപ്പ് തുടര്‍ന്നു. ഒമ്പത് ശതമാനമാണ് നേട്ടമുണ്ടാക്കിയത്. ഐടി, ലോഹം, ബാങ്ക്, ഓയില്‍ ആന്‍ഡ് ഗ്യാസ് സൂചികകള്‍ ഒരുശതമാനത്തോളം ഉയര്‍ന്നാണ് വ്യാപാരം അവസാനിപ്പിച്ചത്.

Related Articles

© 2024 Financial Views. All Rights Reserved