
ഒമിക്രോണ്‍ ഭീതിയെ മറികടന്ന് വര്‍ഷാവസാനത്തില്‍ ഓഹരി വിപണി മറ്റൊരു റാലിക്ക് സാക്ഷ്യം വഹിക്കുമോ, നിക്ഷേപകര്‍ ഇപ്പോള്‍ ഉറ്റുനോക്കുന്നത് അതാണ്. തുടര്‍ച്ചയായി മൂന്നാംദിവസവും സൂചികകള്‍ നേട്ടത്തോടെ ക്ലോസ് ചെയ്തതോടെ വിപണിയില്‍ സാന്താറാലി വരുമെന്ന പ്രതീക്ഷയ്ക്ക് ഊര്‍ജ്ജം പകരുന്നുണ്ട്.
ഇടയ്ക്ക് ലാഭമെടുക്കലില്‍ അല്‍പ്പം ഉലഞ്ഞെങ്കിലും സൂചികകള്‍ ഇന്ന് മുന്നോട്ട് തന്നെയാണ് നീങ്ങിയത്. വ്യാപാര അന്ത്യത്തില്‍ സെന്‍സെക്സ് 384 പോയ്ന്റ് ഉയര്‍ന്ന് 57,315 ല്‍ ക്ലോസ് ചെയ്തു. നിഫ്റ്റി 118 പോയ്ന്റ് ഉയര്‍ന്ന് 17,073ലും ക്ലോസ് ചെയ്തു. ബിഎസ്ഇ മിഡ്കാപ് സൂചിക ഒരു ശതമാനം നേട്ടം കൊയ്തപ്പോള്‍ സ്മോള്‍ കാപ് സൂചിക 0.7 ശതമാനം ഉയര്‍ന്നു.