
മുംബൈ: സാങ്കേതിക തകരാറിനെ തുടര്‍ന്ന് ഏറെനേരം വ്യാപാരം തടസ്സപ്പെട്ടതിനാല്‍ ഓഹരി വിപണിയുടെ ക്ലോസിങ് സമയം വൈകീട്ട് അഞ്ചുവരെ നീട്ടി. സാധാരണ ദിവസങ്ങളിലെ ക്ലോസിങ് സമയമായ 3.30നുശേഷമാണ് എന്‍എസ്ഇയിലെ തകരാര്‍ പരിഹരിക്കാനായത്. നാലുമണിയോടെ നിഫ്റ്റിയിലും സെന്‍സെക്സിലും നേട്ടത്തിലാണ് വ്യാപാരം നടന്നത്.
സെന്‍സെക്സ് 278 പോയിന്റ് നേട്ടത്തില്‍ 50029ലും നിഫ്റ്റി 79 പോയിന്റ് ഉയര്‍ന്ന് 14,787ലുമെത്തി. എസ്ബിഐ, ബജാജ് ഫിനാന്‍സ്, എച്ച്ഡിഎഫ്സി ബാങ്ക് തുടങ്ങിയ ഓഹരികളാണ് സെന്‍സെക്സില്‍ പ്രധാനമായും നേട്ടമുണ്ടാക്കിയത്. ഡോ.റെഡ്ഡീസ് ലാബ്, ടിസിഎസ്, സണ്‍ ഫാര്‍മ തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു.