
വിപണികളില്‍ വീണ്ടും കടുത്ത ചാഞ്ചാട്ടം. ഭേദപ്പെട്ട നേട്ടത്തില്‍ വ്യപാരം തുടങ്ങിയെങ്കിലും രണ്ടു ദിവസത്തെ ഇടവേള മുന്നില്‍ക്കണ്ടുള്ള ലാഭമെടുപ്പും അനുകൂല ആഗോള സൂചകങ്ങളുടെ അഭാവത്തിലും പ്രധാന സൂചികകള്‍ ഇന്ന് നഷ്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചു. എന്‍എസ്ഇയുടെ സൂചികയായ നിഫ്റ്റി 69 പോയിന്റ് നഷ്ടത്തില്‍ 17,003-ലും ബിഎസ്ഇയുടെ സൂചികയായ സെന്‍സെക്‌സ് 190 പോയിന്റ് നഷ്ടത്തോടെ 57,124-ലും ക്ലോസ് ചെയ്തു. എന്‍എസ്ഇയിലെ ബാങ്കിംഗ് ഓഹരികളുടെ സൂചികയായ ബാങ്ക് നിഫ്റ്റി 334 പോയിന്റ് ഇടിഞ്ഞ് 34,857-ലും വെള്ളിയാഴ്ചത്തെ വ്യാപാരം അവസാനിച്ചു.
ഐടി ഒഴികെ എല്ലാ വിഭാഗം സൂചികളും നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ഓട്ടോ, ഫാര്‍മ, ധനകാര്യം വിഭാഗം ഓഹരികളാണ് ഇടിവ് കുടുതല്‍ നേരിട്ടത്. അതുപോലെ മിഡ് കാപ്, സ്‌മോള്‍ കാപ് ഓഹരികളിലും വില്‍പ്പന സമ്മര്‍ദം ശക്തമായിരുന്നു. ഈ വിഭാഗത്തിലുള്ള ഓഹരികളില്‍ 0.5 മുതല്‍ 1 ശതമാനം വരെ വിലയിടിവ് നേരിട്ടു. എങ്കിലും ആഴ്ചയിലെ വ്യപാരത്തിന്റെ അടിസ്ഥാനത്തില്‍ ഈയാഴ്ച നേട്ടത്തോടെയാണ് വിപണികള്‍ കടന്നു പോകുന്നത്.