ഓഹരി വിപണി നേട്ടത്തില്‍; സെന്‍സെക്സ് 257 പോയിന്റ് ഉയര്‍ന്നു

February 25, 2021 |
|
Trading

                  ഓഹരി വിപണി നേട്ടത്തില്‍; സെന്‍സെക്സ് 257 പോയിന്റ് ഉയര്‍ന്നു

മുംബൈ: മെറ്റല്‍, എനര്‍ജി ഓഹരികളുടെ ബലത്തില്‍ ഓഹരി വിപണി നേട്ടത്തില്‍ ക്ലോസ് ചെയ്തു. സെന്‍സെക്സ് 257.62 പോയിന്റ് ഉയര്‍ന്ന് 51,039.31ലും നിഫ്റ്റി 115.40 പോയിന്റ് നേട്ടത്തില്‍ 15,097.40ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

ബിഎസ്ഇയിലെ 1755 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1149 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. 169 ഓഹരികള്‍ക്ക് മാറ്റമില്ല. ആഗോള സൂചികകളിലെ നേട്ടവും മൂഡീസ് രാജ്യത്തിന്റെ വളര്‍ച്ചാ അനുമാനം ഉയര്‍ത്തിയുതുമാണ് വിപണിയില്‍ പ്രതിഫലിച്ചത്.

കോള്‍ ഇന്ത്യ, യുപിഎല്‍, അദാനി പോര്‍ട്സ്, ഹിന്‍ഡാല്‍കോ, ബിപിസിഎല്‍ തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. ഐസിഐസിഐ ബാങ്ക്, നെസ് ലെ, എല്‍ആന്‍ഡ്ടി, ഡിവീസ് ലാബ്, ടൈറ്റാന്‍ തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു.

എഫ്എംസിജി ഒഴികെയുള്ള സൂചികകള്‍ നേട്ടമുണ്ടാക്കി. മെറ്റല്‍ സൂചിക നാലുശതമാനവും എനര്‍ജി സൂചിക മൂന്നുശതമാനവും ഉയര്‍ന്നു. ബിഎസ്ഇ മിഡ്ക്യാപ്, സ്മോള്‍ ക്യാപ് സൂചികകള്‍ ഒരുശതമാനംവീതവും നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

Related Articles

© 2025 Financial Views. All Rights Reserved