
മുംബൈ: വിപണിയില്‍ ചാഞ്ചാട്ടം കുറഞ്ഞ ദിവസമായിരുന്നു ചൊവാഴ്ച. ഐടി, ഓട്ടോ, എഫ്എംസിജി തുടങ്ങിയ ഓഹരികളുടെ ബലത്തില്‍ സൂചികകള്‍ മികച്ച നേട്ടമുണ്ടാക്കി. നിഫ്റ്റി 17,200 നിലവാരത്തിലേയ്ക്കു തിരിച്ചെത്തി. സെന്‍സെക്സ് 776.72 പോയിന്റ് നേട്ടത്തില്‍ 57,356.61ലും നിഫ്റ്റി 246.80 പോയിന്റ് ഉയര്‍ന്ന് 17,200.80ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ചൈനയിലെ ലോക്ഡൗണ്‍ ഭീതിയില്‍ അസംസ്‌കൃത എണ്ണ വില കുറഞ്ഞതാണ് വിപണി നേട്ടമാക്കിയത്.
അദാനി പോര്‍ട്സ്, ബജാജ് ഓട്ടോ, ഹീറോ മോട്ടോര്‍കോര്‍പ്, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, ഇന്‍ഡസിന്‍ഡ് ബാങ്ക്, ബജാജ് ഫിനാന്‍സ്, റിലയന്‍സ്, സിപ്ല, ടാറ്റ മോട്ടോഴ്സ്, എല്‍ആന്റ്ടി, ഭാരതി എയര്‍ടെല്‍ തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. ഒഎന്‍ജിസി, ആക്സിസ് ബാങ്ക്, ഹിന്‍ഡാല്‍കോ, മാരുതി സുസുകി, ഏഷ്യന്‍ പെയിന്റ്സ്, ടിസിഎസ് തുടങ്ങിയ ഓഹരികള്‍ നഷ്ടം നേരിട്ടു. എല്ലാ സെക്ടറല്‍ സൂചികകളും നേട്ടത്തിലായിരുന്നു. ഓട്ടോ, റിയാല്‍റ്റി, പവര്‍ സൂചികകള്‍ 2-3 ശതമാനം ഉയര്‍ന്നു. ബിഎസ്ഇ മിഡ്ക്യാപ്, സ്മോള്‍ ക്യാപ് സൂചികകള്‍ 0.7-1.6ശതമാനം നേട്ടമുണ്ടാക്കി.