
റെക്കോഡ് ഉയരത്തില്‍ നിന്ന് വിപണി തിരുത്തല്‍ നേരിട്ടപ്പോള്‍ നിക്ഷേപകര്‍ക്ക് നഷ്ടമായത് 14 ലക്ഷം കോടിയോളം രൂപ. ഒക്ടോബര്‍ 19നാണ് എക്കാലത്തെയും ഉയരം കുറിച്ച് ബിഎസ്ഇ സെന്‍സെക്സ് 62,245ലെത്തിയത്. അന്നുതന്നെ നിഫ്റ്റി 18,604 എന്ന പുതിയ ഉയരം കുറിക്കുകയും ചെയ്തു. അതിനുശേഷം സൂചികകളിലുണ്ടായ ഇടിവ് എട്ട് ശതമാനമാണ്.
വെള്ളിയാഴ്ച മാത്രം സൂചികകള്‍ രണ്ടു ശതമാനം തിരുത്തല്‍ നേരിട്ടു. പുതിയ കോവിഡ് വകഭേദം ദക്ഷിണാഫ്രിക്കയില്‍ വ്യാപിക്കുന്നുവെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോഴുണ്ടായ തകര്‍ച്ചക്കുപിന്നില്‍. ഫാര്‍മ ഓഹരികള്‍ മാത്രമാണ് പിടിച്ചുനിന്നത്. റിയാല്‍റ്റി, ലോഹം, ബാങ്ക്, ഓട്ടോ ഓഹരികളെല്ലാം തകര്‍ന്നടിഞ്ഞു.
എക്കാലത്തെയും ഉയര്‍ന്ന നിലവാരത്തില്‍നിന്ന് ബിഎസ്ഇ മെറ്റല്‍ സൂചികയ്ക്ക് നഷ്ടമായത് 13.6 ശതമാനമാണ്. എനര്‍ജി 8.2ശതമാനവും ഫിനാന്‍സ് 7.37ശതമാനവും എഫ്എംസിജി 7.04ശതമാനവും ഐടി 6.68ശതമാനവും ഓയില്‍ ആന്‍ഡ് ഗ്യാസ് 6.1 ശതമാനവും ഓട്ടോ 6.01 ശതമാനവും റിയാല്‍റ്റി 5.74 ശതമാനവും തകര്‍ച്ചനേരിട്ടു. ബിഎസ്ഇ മിഡ്ക്യാപ് 5.65ശതമാവനവും സ്മോള്‍ ക്യാപ് 4.6 ശതമാനവും നഷ്ടമായി.