മൂന്നാം ദിവസവും ഓഹരി സൂചികകള്‍ മികച്ച നേട്ടത്തില്‍; നിഫ്റ്റി 14,800ന് മുകളിലെത്തി

April 28, 2021 |
|
Trading

                  മൂന്നാം ദിവസവും ഓഹരി സൂചികകള്‍ മികച്ച നേട്ടത്തില്‍; നിഫ്റ്റി 14,800ന് മുകളിലെത്തി

മുംബൈ: മൂന്നാം ദിവസവും ഓഹരി സൂചികകള്‍ മികച്ച നേട്ടത്തില്‍ ക്ലോസ് ചെയ്തു. നിഫ്റ്റി 14,800ന് മുകളിലെത്തി. കമ്പനികളുടെ നാലാംപാദ പ്രവര്‍ത്തനഫലങ്ങളും വാക്സിന്‍ വിതരണത്തിലെ ശുഭാപ്തിവിശ്വാസവുമാണ് വിപണിയില്‍ പ്രതിഫലിച്ചത്. ബാങ്ക്, ഓട്ടോ ഓഹരികളിലാണ് നിക്ഷേപകര്‍ പ്രധാനമായും താല്‍പര്യം പ്രകടിപ്പിച്ചത്.

സെന്‍സെക്സ് 789.70 പോയന്റ് ഉയര്‍ന്ന് 49,733.84ലിലും നിഫ്റ്റി 211.50 പോയന്റ് നേട്ടത്തില്‍ 14,864.50ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1730 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1180 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. 170 ഓഹരികള്‍ക്ക് മാറ്റമില്ല.

ബജാജ് ഫിനാന്‍സ്, ഇന്‍ഡസിന്‍ഡ് ബാങ്ക്, ഐഷര്‍ മോട്ടോഴ്സ്, ബജാജ് ഫിന്‍സര്‍വ്, കൊട്ടക് മഹീന്ദ്ര ബാങ്ക് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. ബ്രിട്ടാനിയ, ഹിന്‍ഡാല്‍കോ, നെസ് ലെ, ഡിവീസ് ലാബ്, എച്ച്ഡിഎഫ്സി ലൈഫ് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു.

മെറ്റല്‍, ഫാര്‍മ ഒഴികെയുള്ള സൂചികകള്‍ നേട്ടമുണ്ടാക്കി.നിഫ്റ്റി ബാങ്ക് സൂചിക മൂന്നുശതമാനമാണ് ഉയര്‍ന്നത്. ധനകാര്യ സേവന സൂചിക 2.5ശതമാനവും ബിഎസ്ഇ മിഡ്ക്യാപ്, സ്മോള്‍ ക്യാപ് സൂചികകള്‍ 0.7-1 ശതമാനവും നേട്ടത്തിലാണ് ക്ലോസ് ചെയ്തത്.

Read more topics: # CLOSING REPORT,

Related Articles

© 2024 Financial Views. All Rights Reserved