
മുംബൈ: ഉയര്‍ന്ന നിലവാരത്തിലുള്ള ഓഹരികള്‍ വിറ്റ് നിക്ഷേപകര്‍ വ്യാപകമായി ലാഭമെടുത്തതോടെ വ്യാപാരത്തിന്റെ അവസാന മണിക്കൂറില്‍ സൂചികകള്‍ വില്പന സമ്മര്‍ദം നേരിട്ടു. ഒരുവേള സെന്‍സെക്സ് 57,975 നിലവാരത്തിലേയ്ക്ക് ഉയര്‍ന്നെങ്കിലും 460 പോയിന്റ് നഷ്ടത്തില്‍ 57,061ലാണ് ക്ലോസ് ചെയ്തത്. നിഫ്റ്റിയാകട്ടെ 142 പോയിന്റ് താഴ്ന്ന് 17,102ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
കോള്‍ ഇന്ത്യ, അദാനി പോര്‍ട്സ്, പവര്‍ഗ്രിഡ് കോര്‍പ്, മാരുതി സുസുകി, ബജാജ് ഓട്ടോ, ഒഎന്‍ജിസി, വിപ്രോ, ബ്രിട്ടാനിയ ഇന്‍ഡസ്ട്രീസ് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നഷ്ടംനേരിട്ടത്. എച്ച്ഡിഎഫ്സി ലൈഫ്, ടാറ്റ കണ്‍സ്യൂമര്‍ പ്രൊഡക്ട്സ്, കൊട്ടക് മഹീന്ദ്ര ബാങ്ക്, സണ്‍ ഫാര്‍മ, എച്ച്ഡിഎഫ്സി ബാങ്ക്, ടാറ്റ മോട്ടോഴ്സ്, ടാറ്റ സ്റ്റീല്‍ തുടങ്ങിയ ഓഹരികള്‍ നേട്ടമുണ്ടാക്കുകയും ചെയ്തു. നിഫ്റ്റി ബാങ്ക്, ഓട്ടോ, എഫ്എംസിജി ഉള്‍പ്പടെ എല്ലാ സെക്ടറല്‍ സൂചികകളും നഷ്ടത്തിലായിരുന്നു. ബിഎസ്ഇ മിഡ്ക്യാപ് സൂചിക 0.81ശതമാനവും സ്മോള്‍ ക്യാപ് സൂചിക 0.58ശതമാനവും താഴ്ന്നാണ് വ്യാപാരം അവസാനിപ്പിച്ചത്.