
തുടര്‍ച്ചയായി അഞ്ചാമത്തെ ദിവസവും ഓഹരി സൂചികകള്‍ നേട്ടമുണ്ടാക്കി. ധനകാര്യം, ഐടി ഓഹരികളുടെ കരുത്തിലാണ് റെക്കോഡ് കുറിക്കല്‍. സെന്‍സെക്സ് 259.33 പോയിന്റ് നേട്ടത്തില്‍ 47,613.08ലും നിഫ്റ്റി 59.40 പോയിന്റ് ഉയര്‍ന്ന് 13,32.60ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1519 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1438 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. 162 ഓഹരികള്‍ക്ക് മാറ്റമില്ല.
ഇന്‍ഡസിന്‍ഡ് ബാങ്ക്, ടെക് മഹീന്ദ്ര, ആക്സിസ് ബാങ്ക്, ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്സി തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. ഹിന്‍ഡാല്‍കോ, നെസ് ലെ, കോള്‍ ഇന്ത്യ, ടാറ്റ മോട്ടോഴ്സ്, എന്‍ടിപിസി തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു.
ഐടി, ബാങ്ക് ഒഴികെയുള്ള സൂചികകള്‍ നഷ്ടത്തിലായി. ബിഎസ്ഇ സ്മോള്‍ ക്യാപ് സൂചിക നേരിയ നേട്ടത്തിലും മിഡ്ക്യാപ് സൂചിക നേരിയ നഷ്ടത്തിലുമാണ് ക്ലോസ് ചെയ്തത്.