
മുംബൈ: ആഗോള വിപണികളില്‍ നിന്നുള്ള അനുകൂല സൂചനകളെ തുടര്‍ന്ന് മൂന്നാം ദിവസവും സൂചികകള്‍ നേട്ടത്തില്‍ ക്ലോസ് ചെയ്തു. നിഫ്റ്റി വീണ്ടും 17,500ന് അരികെയെത്തി. 740.34 പോയിന്റാണ് സെന്‍സെക്സിലെ നേട്ടം. 58,683.99ലാണ് ക്ലോസ് ചെയ്തത്. നിഫ്റ്റി 173 പോയിന്റ് ഉയര്‍ന്ന് 17,498.30ലുമെത്തി. റഷ്യ-യുക്രൈന്‍ ചര്‍ച്ചകളിലെ പുരോഗതിയാണ് വിപണി നേട്ടമാക്കിയത്. അസംസ്‌കൃത എണ്ണവില കുറഞ്ഞതും വിപണിക്ക് കരുത്തായി.
ബജാജ് ഫിന്‍സര്‍വ്, എച്ച്ഡിഎഫ്സി ലൈഫ്, ടാറ്റ കണ്‍സ്യൂമര്‍ പ്രൊഡക്ട്സ്, ബജാജ് ഫിനാന്‍സ്, ഹീറോ മോട്ടോര്‍കോര്‍പ് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടത്തില്‍. ഒഎന്‍ജിസി, ഹിന്‍ഡാല്‍കോ, ജെഎസ്ഡബ്ല്യു സ്റ്റീല്‍, ഐടിസി, ടാറ്റ സ്റ്റീല്‍ തുടങ്ങിയ ഓഹരികള്‍ നഷ്ടംനേരിടുകയും ചെയ്തു.സെക്ടറല്‍ സൂചികകള്‍ നിഫ്റ്റി ഓട്ടോ, ഐടി, ക്യാപിറ്റല്‍ ഗുഡ്സ്, റിയാല്‍റ്റി എന്നിവ ഒരു ശതമാനത്തോളം ഉയര്‍ന്നു. മെറ്റല്‍ സൂചിക മൂന്നുശതമാനം നഷ്ടത്തിലായി. ഓയില്‍ ആന്‍ഡ് ഗ്യാസ്, പവര്‍ സൂചികകള്‍ നഷ്ടത്തിലായി.